Latest News

ഒരു വ്യക്തി എന്ന നിലയില്‍ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കിയ ദിവസം; ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസവും;അച്ഛന്റെ മരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വികാര നിര്‍ഭരമായ കുറിപ്പുമായി ആര്യ

Malayalilife
 ഒരു വ്യക്തി എന്ന നിലയില്‍ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കിയ ദിവസം; ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസവും;അച്ഛന്റെ മരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വികാര നിര്‍ഭരമായ കുറിപ്പുമായി ആര്യ

ടിയും അവതാരകയുമൊക്കെയായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ആര്യയുടെ അച്ഛന്റെ ഓമ്മദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ വര്‍ഷം ഇതേദിവസമാണ് ആര്യയുടെ അച്ഛന്‍ ലോകത്തോട് വിടപറഞ്ഞത്. വികാര നിര്‍ഭരമായ ഒരു കുറിപ്പിലൂടെ ആര്യ അച്ഛന്റെ ഓര്‍മ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ര്യയുടെ കുറിപ്പ്

ഒരു വ്യക്തി എന്ന നിലയില്‍ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കിയ ദിവസമായിരുന്നു ഇത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് എനിക്ക് എന്റെ അച്ഛനെ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്താണ് ഒരു നേഴ്‌സ് ഈ ഡോര്‍കടന്നു വന്ന് എന്നോട് പറഞ്ഞത്, അച്ഛനെ ഒന്ന് പോയി കണ്ടോളൂ എന്ന്

അവിടെ ഞാന്‍ കണ്ടു.കണ്ണുകളടച്ച്, വായ തുറന്ന്, തണുത്ത്, അനക്കമറ്റ് അദ്ദേഹം കിടക്കുന്നു. എല്ലാ ധൈര്യവുമെടുത്ത് ഞാന്‍ അച്ഛനെ വിളിച്ചു, അച്ഛനെ ഉണര്‍ത്താന്‍, ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍, കാരണം അച്ഛനെ പറഞ്ഞയക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല, അന്നത്തെ ദിവസം എനിക്ക് സംഭവിക്കുന്നതിനെ അഭിമുഖീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പക്ഷേ വിധിയെ തടുക്കാന്‍ നമുക്കാവില്ലല്ലോ..അച്ഛന്‍ പോയി, എന്റെ കാലിനടിയിലെ മണ്ണും പൂര്‍ണമായും ഒലിച്ച് പോയി.

അച്ഛാ...ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങള്‍ അച്ഛനെ മിസ് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി...എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി...ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു അച്ഛാ..നിങ്ങളാണെന്റെ ജീവിതം.

Read more topics: # ആ​​​​​​​ര്യ
arya fb post on her father death anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES