Latest News

പ്രണയമുള്ളത് സത്യം തന്നെയാണ്; തൃശ്ശൂര്‍ സ്വദേശിയായ 36കാരിയാണ് എന്റെ പ്രണയിനി; പേര് ഞാന്‍ അടുത്ത സിനിമ പുറത്തിറങ്ങിയ ശേഷം വ്യക്തമാക്കും; പ്രണയവിവാഹം ഉടനെന്ന വാര്‍ത്തയില്‍ മലയാളി ലൈഫിനോട് പ്രതികരിച്ച് അരിസറ്റോ സുരേഷ് 

Malayalilife
 പ്രണയമുള്ളത് സത്യം തന്നെയാണ്; തൃശ്ശൂര്‍ സ്വദേശിയായ 36കാരിയാണ് എന്റെ പ്രണയിനി; പേര് ഞാന്‍ അടുത്ത സിനിമ പുറത്തിറങ്ങിയ ശേഷം വ്യക്തമാക്കും; പ്രണയവിവാഹം ഉടനെന്ന വാര്‍ത്തയില്‍ മലയാളി ലൈഫിനോട് പ്രതികരിച്ച് അരിസറ്റോ സുരേഷ് 

ക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ എത്തി മുത്തേ പൊന്നെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ താരമാണ് അരിസ്റ്റോ സുരേഷ്. ചുമട്ടുതൊഴിലാളിയില്‍ നിന്ന്  മോഹന്‍ലാല്‍ അവതാരകനായ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലേക്ക് വരെയുള്ള താരത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കും വിധമായിരുന്നു. തനിക്ക് ഒരു പ്രണയുണ്ടെന്നു സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ ിത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം മലയാളി ലൈഫിനോട് പങ്കുവച്ചിരിക്കുകയാണ് സുരേഷ്. 


എബ്രീഡ് ഷൈന്റെ സംവിധാനത്തില്‍ നിവിന്‍പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സെറ്റില്‍ വച്ചാണ് താന്‍ തന്റെ പ്രണയിനിയെ കണ്ടുമുട്ടിയെന്നാണ് അരിസ്റ്റോ സുരേഷ് പറയുന്നത്. 36കാരിയായ യുവതി തൃശ്ശൂര്‍ സ്വദേശിനിയാണ്. എന്നാല്‍ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്ത്പറയാന്‍ നിര്‍വാഹമില്ലെന്നാണ് സുരേഷ് മലയാളി ലൈഫിനോട് പ്രതികരിച്ചത്. യുവതിയെ ആദ്യമായി കണ്ടുമുട്ടിയത് ആക്ഷന്‍ഹീറോ ബിജു എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു. ബിസിനസ് നടത്തിപ്പുകാരിയായ പ്രണയിനി ക്യാന്‍ീന്‍ നടത്തിപ്പുകാരിയായിട്ടാണ് ആക്ഷന്‍ ഹീറോ ബിജു സെറ്റിലെത്തിയതെന്നും സുരേഷ് പറയുന്നു. ആദ്യം തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയാമായി മാറുകയായിരുന്നെന്നാണ് സുരേഷ് പറയുന്നത്. 

സിനിമ പുറത്തിറങ്ങിയത് 2016ലാണ്  കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടങ്ങിയ പ്രേമം ഇപ്പോഴും നല്ല രീതിയില്‍ തുടരുന്നെന്നാണ് സുരേഷ് പറയുന്നത്. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ അവസാന ഘട്ട മത്സരാര്‍ത്ഥിയായി മത്സരിച്ചാണ് അരിസ്റ്റോ സുരേഷ് പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവനായി മാറിയത്. ബിഗ്‌ബോസ് വേദിയില്‍ സുരേഷിനെ കേന്ദ്രറോളിലെത്തിച്ച്  രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി പ്രഖ്യാപിക്കുകയും ചെയ്തു. ചിത്രത്തില്‍ നായികാ റോളിലെത്തുന്നത് നിത്യാമോനാനാണ്. 

ചിത്രത്തിന്റൈ മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്നും സുരേഷ് പറയുന്നു.  ചത്രം പുറത്തിറങ്ങിയ ശേഷം താന്‍ ഔദ്യോഗികമായി അത് എ്ല്ലാവരേയും അറിയുക്കുമെന്നാണഅ സുരേഷിന്റെ പ്രതികരണം. അതുവരെ ഇത് വെളിപ്പെടുത്തില്ലെന്ന് യുവതിക്ക് നല്‍കിയ വാക്കാണെന്നും സുരേഷ് പറയുന്നു. 

Read more topics: # aristo suresh about his lover
aristo suresh about his lover

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES