മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം നേടിയത് മലയാളത്തിന്റെ സ്വന്തം അപര്‍ണ ബാലമുരളിയാണ്. സൂരരൈ പോട്ര് എന്ന സിനിമയില്‍ നടന്‍ സൂര്യക്കൊപ്പം ബൊമ്മി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അപര്‍ണ പുരസ്‌കാരത്തിന് അര്‍ഹയായത്. പൊള്ളാച്ചിയില്‍ പുതിയ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരത്തെ തേടി സന്തോഷവാര്‍ത്തയെത്തിയത്.
അവാര്‍ഡ് പ്രഖ്യാപനത്തിന് മിനിറ്റുകള്‍ക്ക് മുമ്പുള്ള അപര്‍ണയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അവാര്‍ഡ് പ്രഖ്യാപനത്തിനായി ടെന്‍ഷനടിച്ച് കാത്തിരിക്കുന്ന അപര്‍ണയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍ പങ്കുവച്ചതാണ് വിഡിയോ. കാറിലിരുന്ന് സിദ്ധാര്‍ഥ് ആണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.
എന്തിനാണ് ഈ സമയത്തു ടെന്‍ഷന്‍ എന്നു സിദ്ധാര്‍ഥ് ചോദിക്കുമ്പോള്‍, ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന്റെ ടെന്‍ഷനിലാണ് എന്നാണു അപര്‍ണ മറുപടി പറയുന്നത്. ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ദേശീയ അവാര്‍ഡ് പ്രഖ്യാപനം നടക്കുമ്പോള്‍ അപര്‍ണ.