അഭിമുഖങ്ങളിലെ ചോദ്യങ്ങളില്‍ നിലവാരം സൂക്ഷിക്കണമെന്ന് നടി അപര്‍ണ ബാലമുരളി. മാധ്യമങ്ങളും സിനിമയും പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും അതിനാല്‍ പരസ്പര ബഹുമാനം ആവശ്യമാണെന്നും അപര്‍ണ പറഞ്ഞു.തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ച അടുത്ത ദിവസം ഒരു അഭിമുഖത്തില്‍ തന്നോട് ചോദിച്ച ചോദ്യത്തെ കുറിച്ച് പറഞ്ഞാണ് അപര്‍ണ സംസാരിച്ചത്.
തനിക്ക് പ്രേമമുണ്ടോ, ക്രഷ് ഉണ്ടോ എന്നൊക്കെ മാത്രമേ പലര്‍ക്കും അറിയേണ്ടതുള്ളു എന്നാണ് അപര്‍ണ പറയുന്നത്.ദേശീയ അവാര്‍ഡ് കിട്ടി അടുത്ത ദിവസം തന്നോട് ചോദിക്കുന്നത് ആരോടെങ്കിലും ക്രഷ് ഉണ്ടോ എന്നാണ്. ജീവിതത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ് അവാര്‍ഡ്. അതിനെ കുറിച്ച് ആലോചിച്ച് അതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം ചോദ്യം. ഇതല്ല താന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം.
കുറച്ചുകൂടി നല്ല മാധ്യമ സംസ്‌കാരം ആവശ്യമാണെന്ന് തോന്നുന്നു. നമുക്ക് മാധ്യമങ്ങളെയും മാധ്യമങ്ങള്‍ക്ക് നമ്മളെയും ആവശ്യമുണ്ട്. പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകേണ്ടത്. അതിനാല്‍ തന്നെ പരസ്പര ബഹുമാനവും ആവശ്യമാണ്. ചോദ്യം ചോദിക്കുന്നതിലല്ല പ്രശ്നം, ഒരു നിലവാരം സൂക്ഷിക്കണം.
ചിലപ്പോള്‍ വളരെ മോശമായ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ഉദാഹരണത്തിന്, തന്നോട് ആദ്യം ചോദിക്കുന്നത് ഇപ്പോള്‍ 27 വയസായില്ലേ, ആരോടെങ്കിലും പ്രേമമുണ്ടോ, ക്രഷുണ്ടോ എന്നൊക്കെയാണ്. ഇതൊന്നും അവര്‍ അറിഞ്ഞിട്ട് കാര്യമില്ല. അവരല്ലല്ലോ തന്റെ കല്യാണം നടത്തുന്നത് എന്നാണ് അപര്‍ണ പറയുന്നത്.