മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ നിന്നും തെന്നിന്ത്യയിലേക്ക് ചേക്കേറിയ താരം മലയാളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാലിപ്പോള്‍ വിവാഹവേഷത്തിലെ അനുപമയുടെ ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിക്കുന്നത്.
പ്രേമത്തിലെ മേരിയായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ചുരുണ്ട മുടിക്കാരിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികേ എത്തിയിരുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് നവാഗതനായ ഷംസു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായും അസോസിയേറ്റ് ഡയറക്ടറായിട്ടുമാണ് അനുപമയെ കണ്ടത്. ഇപ്പോള്‍ വിവാഹവേഷത്തിലെ താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് അമ്പരപ്പിലാണ് ആരാധകര്‍.
പുതിയ തമിഴ്ചിത്രത്തില്‍ നിന്നുള്ള അനുപമ പരമേശ്വരന്റെ ചിത്രങ്ങളാണ് അത്. നവവധുവായി അണിഞ്ഞൊരുങ്ങി നില്ക്കുന്ന നടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രം കണ്ട അനുപമയുടടെ ആരാധകര്‍ ആദ്യം കരുതിയത് താരം വിവാഹിതയാവുകയാണ് എന്നാണ്. എന്നാല്‍ പിന്നെയാണ് കാര്യം അറിഞ്ഞത്.
നടി വിവാഹിതയാകുവാന്‍ പോവുകയാണെന്ന് കരുതിയെന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ വിവാഹ വേഷത്തില്‍ അതീവ സുന്ദരിയാണെന്നും ആരാധകര്‍ പറയുന്നുണ്ട്. താരത്തിന്റെ പുതിയ സിനിമയ്ക്ക് ആശംസകള്‍ നേരാനും ആരാധകര്‍ മറന്നില്ല.
പല്ലവി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. അഥര്‍വ മുരളിയാണ് ചിത്രത്തിലെ നായകന്‍. കണ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു ഭരതനാട്യം നര്‍ത്തകിയുടെ വേഷമാണ് അനുപമക്ക്..കന്നഡ ചിത്രമായ നാടസാര്‍വ്വബൊമ്മ, തെലുങ്ക് ചിത്രമായ രാക്ഷസുഡുഎന്നിവയാണ് അനുപമയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം.