കുമ്പളങ്ങി നൈറ്റ്‌സ് കണ്ടവര്‍ക്കാര്‍ക്കും മറക്കാനാകാത്ത കഥാപാത്രമാണ് ബേബിമോളുടേത്. വളരെ ശക്തമായ കഥാപാത്രമാണ് ആദ്യ ചിത്രത്തില്‍ തന്നെ അന്നയേ തേടിയെത്തിയത്. പിന്നീട് അന്ന നായികയായി എത്തിയ ഹെലനും വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. പപ്പയുടെ സഹായം തേടാതെ സ്വന്തം പ്രയത്‌നമാണ് അന്നയെ കുമ്പളങ്ങിയിലേക്ക് എത്തിച്ചത്. ഇന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിക്കുളള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത് അന്ന ബെന്നിനാണ്. സംസ്ഥാന ചലചിത്ര അവാര്‍ഡ് പുരസ്‌ക്കാരനേട്ടത്തില്‍ തന്റെ ആദ്യ സിനിമ കുമ്പളങ്ങി നൈറ്റ്‌സിന്റേയും രണ്ടാമത്തെ ചിത്രം ഹെലന്റേയും അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയാണ് നടി അന്ന ബെന്‍. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്നേക്കാള്‍ വീട്ടുകാരായിരിക്കും പുരസ്‌ക്കാരനേട്ടത്തില്‍ സന്തോഷിക്കുകയെന്നും അന്ന ബെന്‍ പറഞ്ഞു.
വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ഹെലനിലേതെന്ന് അന്ന ബെന്‍ പറഞ്ഞു.സിനിമയിലേയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് എത്തിപ്പെട്ടത്. ഒരുപാട് ബഹുമാനിക്കുന്ന നടിമാര്‍ക്കൊപ്പം എന്റെ പേര് വന്നതില്‍ സന്തോഷം. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയൊരു അംഗീകാരം ലഭിച്ചത് വലിയൊരു കാര്യമായി കരുതുന്നു. അന്നബെന്‍ കൂട്ടിച്ചേര്‍ത്തു.
സെന്റ് തെരേരാസില്‍ നിന്നും ബിഎസ്സി അപ്പാരല്‍ ഫാഷന്‍സ് പഠിച്ച ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്ത് വരവേയാണ് ചിത്രത്തിലേക്ക് അന്ന എത്തുന്നത്. പപ്പയുടെ സഹായം തേടാതെ സ്വന്തം പ്രയത്‌നമാണ് അന്നയെ കുമ്പളങ്ങിയിലേക്ക് എത്തിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ആഷിക് അബുവിന്റെ കാസ്റ്റിങ് കോള്‍ പോസ്റ്റ് കണ്ട് അതിലേക്ക് മെയില്‍ ചെയ്യ്ത് 4 റൗണ്ട് ഒഡിഷനു ശേഷമാണ് അന്നയെ അണിയറക്കാര്‍ കുമ്പളങ്ങിയിലേക്ക് തെരെഞ്ഞടുത്തത്. അവസാനത്തെ ഓഡിഷനിലാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തെന്നു പറയുന്നത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അതെന്ന് താരം പറയുന്നു. വേഷം ഉറപ്പിച്ച ശേഷമാണ് ് ബെന്നി പി നായരമ്പലത്തിന്റെ മകളാണെന്ന സത്യം അന്ന വെളിപ്പെടുത്തിയത്.