കൂട്ടുകാരികള്‍ക്കൊപ്പം വൈറല്‍ ഫോട്ടോ ഷൂട്ടും ഹാല്‍ദിയും ആഘോഷമാക്കി അന്ന ബെന്‍; ചിത്രങ്ങള്‍ വൈറലാകുന്നു

Malayalilife
കൂട്ടുകാരികള്‍ക്കൊപ്പം വൈറല്‍ ഫോട്ടോ ഷൂട്ടും ഹാല്‍ദിയും ആഘോഷമാക്കി അന്ന ബെന്‍; ചിത്രങ്ങള്‍ വൈറലാകുന്നു


കുമ്പളങ്ങി നൈറ്റ്സ് കണ്ടവര്‍ക്കാര്‍ക്കും മറക്കാനാകാത്ത കഥാപാത്രമാണ് ബേബിമോളുടേത്. വളരെ ശക്തമായ കഥാപാത്രമാണ് ആദ്യ ചിത്രത്തില്‍ തന്നെ അന്നയേ തേടിയെത്തിയത്. പിന്നീട് അന്ന നായികയായി എത്തിയ ഹെലനും വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
 തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. പപ്പയുടെ സഹായം തേടാതെ സ്വന്തം പ്രയത്നമാണ് അന്നയെ കുമ്പളങ്ങിയിലേക്ക് എത്തിച്ചത്. മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ സജീവമാകുന്ന അന്ന ഒപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും താരം എത്താറുണ്ട്. താരത്തിന്റെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. കൂട്ടുകാരിയുടെ കല്യാണത്തിന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അത്. കൂട്ടുകാരിക്കള്‍ക്കൊപ്പം ബ്രൈഡല്‍ സെലിബ്രേഷനും ഫോട്ടോഷൂട്ടും ആഘോഷമാക്കുകയാണ് താരം. ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഹാല്‍ദി ആഘോഷത്തിന്റെയും മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഫ്രണ്ടസ് ഫ്രെയിം ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

സെന്റ് തെരേരാസില്‍ നിന്നും ബിഎസ്സി അപ്പാരല്‍ ഫാഷന്‍സ് പഠിച്ച ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്ത് വരവേയാണ് ചിത്രത്തിലേക്ക് അന്ന എത്തുന്നത്. പപ്പയുടെ സഹായം തേടാതെ സ്വന്തം പ്രയത്നമാണ് അന്നയെ കുമ്പളങ്ങിയിലേക്ക് എത്തിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ആഷിക് അബുവിന്റെ കാസ്റ്റിങ് കോള്‍ പോസ്റ്റ് കണ്ട് അതിലേക്ക് മെയില്‍ ചെയ്യ്ത് 4 റൗണ്ട് ഒഡിഷനു ശേഷമാണ് അന്നയെ അണിയറക്കാര്‍ കുമ്പളങ്ങിയിലേക്ക് തെരെഞ്ഞടുത്തത്. അവസാനത്തെ ഓഡിഷനിലാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തെന്നു പറയുന്നത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അതെന്ന് താരം പറയുന്നു. വേഷം ഉറപ്പിച്ച ശേഷമാണ് ് ബെന്നി പി നായരമ്പലത്തിന്റെ മകളാണെന്ന സത്യം അന്ന വെളിപ്പെടുത്തിയത്.

പഠനം കഴിഞ്ഞ് ബെംഗളൂരുവില്‍ ഒരുവര്‍ഷം ജോലി ചെയ്തു തിരിച്ചുവന്നിട്ട് സിനിമയില്‍ താല്‍പര്യമുണ്ട് എന്ന് പപ്പയോടു അന്ന പറഞ്ഞിരുന്നു എന്നാല്‍ ഇതുവരെ അഭിനയിക്കാത്തതിനാല്‍ ഞാന്‍ ചെയ്യുമോന്ന് പപ്പയ്ക്ക് ഉറപ്പില്ലായിരുന്നു. അതുകൊണ്ട് പപ്പ തന്റെ കാര്യത്തില്‍ ഇടപെട്ടില്ലെന്നും അന്ന പറയുന്നു. എന്നാലും ഓഡിഷനു പോകണമെന്നാണെങ്കില്‍ പോയി നോക്കൂ, അതൊരു എക്സിപീരിയന്‍സ് ആകുമല്ലോ എന്നു പപ്പ പറഞ്ഞു. ഓഡിഷനു പോകുമ്പോള്‍ അവിടെ ചെന്ന് ആരുടെ മകളാണെന്നു പറഞ്ഞിട്ടും കാര്യമില്ല. അവര്‍  കഥാപാത്രത്തിനു ചേരുന്നയാളെയാണല്ലോ നോക്കുന്നത് എന്ന് പപ്പ പറഞ്ഞു. ഇനി ഞാനവിടെ ചെന്ന് വല്ല മണ്ടത്തരവും കാണിച്ചിട്ട് പപ്പയുടെ പേരു കളയണ്ടല്ലോ എന്നോര്‍ത്ത് താനതു മിണ്ടിയതേയില്ലെന്നും അന്ന പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരെ കയ്യിലെടുത്ത അന്ന മികച്ച കഥാപാത്രങ്ങളുമായി മുന്നേറുകയാണ്.

 

anna ben friend bridal photo shoot and haldi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES