Latest News

പഴയ സിംപിള്‍ കോട്ടന്‍ സാരി തരുന്ന അനുഭൂതി മറ്റൊന്നിലും ലഭിക്കില്ല; മനോഹരമായ സാരിയില്‍ അതിസുന്ദരിയായി ആന്‍ അഗസ്റ്റിന്‍

Malayalilife
പഴയ സിംപിള്‍ കോട്ടന്‍ സാരി തരുന്ന അനുഭൂതി മറ്റൊന്നിലും ലഭിക്കില്ല; മനോഹരമായ സാരിയില്‍ അതിസുന്ദരിയായി ആന്‍ അഗസ്റ്റിന്‍

ടന്‍ അഗസ്റ്റിന്റെ മകള്‍ എന്ന ലേബലില്‍ മലയാളി സിനിമയില്‍ എത്തി സ്വന്തമായി ഇടം കണ്ടെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ ചലച്ചിത്ര രംഗത്തെത്തിയത്. ചുരുക്കം ചില ചിത്രങ്ങളില്‍ വേഷമിട്ട താരം പിന്നീട് വിവാഹശേഷം സിനിമാരംഗത്ത് നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീട് നടിയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ ആന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

മുന്തിരിവൈന്‍ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ആന്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ക്കൊപ്പം വികാരനിര്‍ഭരമായൊരു കുറിപ്പും നടി എഴുതിയിരുന്നു. 'ഈ ഒരു സാരിയിലൂടെ എന്റെ അമ്മയുടെ അലമാരയിലുള്ള സാരികളെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ട് വരികയാണ്. അവരുടെ പക്കലുണ്ടായിരുന്ന പഴയ സിംപിള്‍ കോട്ടന്‍ സാരി തരുന്ന അനുഭൂതി മറ്റൊന്നിലും ലഭിക്കില്ല. എനിക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും ധരിക്കാം. പക്ഷേ ഇത് നല്‍കുന്ന ആസ്വാദനം ഉണ്ടാവില്ലെന്നും ആന്‍ പറയുന്നു.

പിതാവ് സിനിമ നടന്‍ ആയത് കൊണ്ട് തന്നെ സിനിമയിലേക്കെത്തിയ ആന്‍ അഗസ്റ്റിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി യില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആന്‍ വെള്ളിത്തിരയിലെത്തുന്നത്. 2013 ല്‍ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആനിന് ലഭിച്ചിരുന്നു.

Read more topics: # ann augustiine,# latest photos
ann augustiine latest photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES