വിവാഹിതനായ ഒരാളുമായി പ്രണയത്തിലായിരുന്നു; അയാള്‍ പല തവണ ദുരുപയോഗം ചെയ്തു; ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടെന്നും അന്നയും റസൂലും നായിക ആഡ്രിയ ജെര്‍മിയ

Malayalilife
വിവാഹിതനായ ഒരാളുമായി പ്രണയത്തിലായിരുന്നു; അയാള്‍ പല തവണ ദുരുപയോഗം ചെയ്തു; ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടെന്നും അന്നയും റസൂലും നായിക ആഡ്രിയ ജെര്‍മിയ

പിന്നണി ഗായികയായി എത്തി പിന്നീട് സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നീ നിലകളിലും താരം അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ആന്‍ഡ്രിയ ഫഹദ് ഫാസിലിനൊപ്പം 'അന്നയും റസൂലും' എന്ന സിനിമയിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചിരുന്നു.

കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു താനെന്നാണ് ആന്‍ഡ്രിയ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കുറച്ചു നാളുകളായി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആന്‍ഡ്രിയ ഇക്കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കവേ സംസാരിക്കുകയായിരുന്നു ആന്‍ഡ്രിയ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയില്‍ എത്തിച്ചതെന്ന് താരം പറഞ്ഞു.

'' വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്നു. അയാള്‍ മാനസികമായും ശാരീരികമായും എന്നെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളി വിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വ്വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു'' ആന്‍ഡ്രിയ പറഞ്ഞു.

andriya about depression

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES