Latest News

ഒരുപാട് ആളുകള്‍ കാണുന്ന ഫോട്ടോ അല്ലേ മോളെ.... ഒരു ഷാള്‍ ഇടമായിരുന്നു...;  അനശ്വര രാജന്‍ പങ്ക് വച്ച് പുതിയ ഫോട്ടോയ്ക്ക് കീഴിലും സൈബര്‍ ആങ്ങളമാരുടെ കരുതല്‍; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ചര്‍ച്ച ഇങ്ങനെ

Malayalilife
 ഒരുപാട് ആളുകള്‍ കാണുന്ന ഫോട്ടോ അല്ലേ മോളെ.... ഒരു ഷാള്‍ ഇടമായിരുന്നു...;  അനശ്വര രാജന്‍ പങ്ക് വച്ച് പുതിയ ഫോട്ടോയ്ക്ക് കീഴിലും സൈബര്‍ ആങ്ങളമാരുടെ കരുതല്‍; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ചര്‍ച്ച ഇങ്ങനെ

ലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനശ്വര രാജന്‍. ചിത്രങ്ങള്‍ വളരെയധികം ഇല്ലെങ്കിലും ചെയ്യുന്നതെല്ലാം പൊന്നാക്കിയ യുവ നടി. സാമൂഹ്യമാധ്യമങ്ങളില്‍ അനശ്വര രാജന്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കുന്നതിനൊപ്പം വിമര്‍ശനവും ഉ്ന്നയിക്കുന്നത് പതിവാണ്.


കലങ്കാരി ലുക്ക് ആണോ മോഡേണ്‍ ലുക്ക് ആണോ എന്ന് സംശയം തോന്നത്തക്ക വിധത്തിലാണ് താരത്തിന്റെ കോസ്റ്റും. ഷര്‍ട്ടും അതിനൊപ്പം മാലയും ഒപ്പം ഒരു പൊട്ടും അണിഞ്ഞ് ലുക്കാണ് നടി പങ്ക് വച്ചത്. ഇതിന് കീഴിലാണ് സൈബര്‍ ആങ്ങളമാരുടെ കരുതലുമായി ആളുകള്‍ എത്തിയത്.കഴുത്ത് ഇറക്കിയിട്ടതുകൊണ്ട് അല്പം ക്‌ളീവ് കാണാം എന്നതാണ് സൈബര്‍ ആങ്ങളമാരുടെ ഉപദേശത്തിന് കാരണം.

ഒരുപാട് ആളുകള്‍ കാണുന്ന ഫോട്ടോ അല്ലേ മോളെ. ഒരു ഷാള്‍ ഇടമായിരുന്നു.. എന്ന കമെന്റും അതിന് തുടര്‍ച്ചയായി എത്തുന്ന കമന്റുകളുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

അനശ്വര രാജന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അവിയല്‍' ആണ്. മുഴുനീള നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'സൂപ്പര്‍ ശരണ്യ'യും.അനശ്വര രാജിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം 'മൈക്ക്' ആണ്. വിഷ്ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് സജീവനാണ് നായകന്‍.

anaswara rajan share photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക