നടന്‍ ദിലീപ് ഗായിക അമൃത സുരേഷ് സംവിധായകനും ഗായകനുമായ നാദിര്‍ഷ , കോട്ടയം നസീര്‍ രഞ്ജിനി ജോസ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടി സാദിയില്‍.നാളെ നടക്കുന്ന മെഗാ ഇവന്റില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ സൗദിയിലെത്തിയത്.സംവിധായകനും നടനുമായ നാദിര്‍ഷയാണ് സംവിധായകന്‍.
നടന്‍ ദിലീപ്, എം.ജി. ശ്രീകുമാര്‍കോട്ടയം നസീര്‍, അവതരാകന്‍ മിഥുന്‍ രമേശ്, ഗായിക അമൃത സുരേഷ്, രഞ്ജിനി ജോസ്, ഡയാന ഹമീദ്, സമദ്, വിഷ്ണുവര്‍ധന്‍, അശ്വന്ത്, സമ്പത്ത് തുടങ്ങിയവര്‍ അണിനിരക്കുന്ന പരിപാടിക്കായി താരങ്ങള്‍ സൗദിയിലെത്തി. ഇക്കാര്യം അമൃത സുരേഷാണ് സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചത്.
'വിത്ത് ദിലീപേട്ടന്‍ ആന്‍ഡ് ഇക്ക' ക്യാപ്ഷന്‍ നല്‍കിയാണ് അമൃത രണ്ട് താരങ്ങള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അമൃത ഈ ചിത്രങ്ങള്‍ക്ക് കമന്റ് സെക്ഷന്‍ ഓഫ് ആക്കി വച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും സ്റ്റേജ് ഷോകളുമായി അമൃത സജീവമാണ്. എന്താണ് അടുത്ത പരിപാടി എന്ന് അമൃത ചിത്രങ്ങളില്‍ സൂചന നല്‍കിയിട്ടില്ല എങ്കിലും, ജിദ്ദയിലും ദമാമിലും സ്റ്റേജ് ഷോ ഉണ്ടെന്ന് നാദിര്‍ഷ രേഖപ്പെടുത്തിയിട്ടുണ്ട്.
മലയാള സിനിമയിലെ താരങ്ങളുമായി ഒട്ടേറെ വിദേശ സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ച പാരമ്പര്യമുള്ളയാളാണ് നാദിര്‍ഷ. കോവിഡ് ഏര്‍പ്പെടുത്തിയ വിലക്കുകളും കാലതാമസങ്ങളും മാറിയ സ്ഥിതിക്ക് വീണ്ടും സ്‌റേജ്ജ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ് ഇവര്‍.