Latest News

സ്നേഹം തോന്നുമ്പോള്‍ സ്നേഹിക്കണമെന്ന് ആരാധിക; പറയുന്നവര്‍ പറഞ്ഞോട്ടേ, നിങ്ങളെ പോലെ സ്നേഹമുള്ളവര്‍ കുറച്ച് പേര്‍ ഉണ്ടല്ലോയെന്ന മറുപടിയുമായി അമൃത സുരേഷ്; ഗായികയുടെ കമന്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയയും

Malayalilife
 സ്നേഹം തോന്നുമ്പോള്‍ സ്നേഹിക്കണമെന്ന് ആരാധിക; പറയുന്നവര്‍ പറഞ്ഞോട്ടേ, നിങ്ങളെ പോലെ സ്നേഹമുള്ളവര്‍ കുറച്ച് പേര്‍ ഉണ്ടല്ലോയെന്ന മറുപടിയുമായി അമൃത സുരേഷ്; ഗായികയുടെ കമന്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയയും

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് താരങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാളും നേരത്തെ വിവാഹം കഴിച്ചത് കൊണ്ട് വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. ഇതിനെതിരെ താരങ്ങള്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ അമൃതയ്ക്കും ഗോപിയ്ക്കും ആശംസകള്‍ അറിയിച്ച് വന്നവര്‍ക്ക് നടി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മിഡീയായില്‍ വലിയ വിവാദങ്ങള്‍ക്കു വഴി തെളിച്ചതിനു പിന്നാലെയാണ് പിന്തുണയുമായി ആരാധികയെത്തിയത്. 'സോ സ്വീറ്റ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നിയാല്‍ തല ഉയര്‍ത്തി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് ഒരു ആരാധിക അമൃത സുരേഷിന്റെ ചിത്രങ്ങള്‍ക്ക് താഴെ ആരാധിക കമന്റ് ചെയ്തിരിക്കുന്നത്.

കമന്റിന് പിന്നാലെ മറുപടിയായി 'അത്രയേ ഉള്ളു. പറയുന്നവര്‍ പറഞ്ഞോട്ടേ, നിങ്ങളെ പോലെ സ്നേഹമുള്ളവര്‍ കുറച്ച് പേര്‍ ഉണ്ടല്ലോ. അത് മതി, ഒരുപാട് സ്നേഹം..' എന്ന് അമൃതയും പോസ്റ്റ് ചെയ്യ്തിരുന്നു. ഇതിനോട് അനുബന്ധിച്ച് നൂറ് കണക്കിന് കമന്റുകളാണ് അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകള്‍ അറിയിച്ച് എത്തുന്നത്. ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അവനവന്റെ ജീവിതത്തില്‍ എന്താണ് സംഭവവിച്ചതെന്നും എന്താണ് അനുഭവിച്ചതെന്നും അവരവര്‍ക്കല്ലെ അറിയു.
 
ഏതൊരു മനുഷ്യനും എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും സമാധാനം ഇല്ലെങ്കില്‍ പിന്നെ എല്ലാം പോയി. എനിക്ക് അമൃതയെയും ഗോപി സാറിനെയും വലിയ ഇഷ്ടമാണ്. നിങ്ങള്‍ ഒരുമിച്ചു എന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷമായി. വിമര്‍ശകരുടെ മുന്നില്‍ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്ന് മറ്റൊരു ആരാധിക കമന്റ് ചെയ്തു.

സ്നേഹം തോന്നുമ്പോള്‍ സ്നേഹിക്കാനും വഞ്ചിക്കാന്‍ തോന്നുമ്പോള്‍ വഞ്ചിക്കാനും വലിച്ചെറിയാനും ഇവിടെ സ്വാതന്ത്ര്യമില്ല? നിങ്ങള്‍ ധൈര്യമായി കിട്ടുന്ന അവസരത്തില്‍ സന്തോഷം കണ്ടെത്തു.. സുഖമായി ജീവിക്കണം. എന്നും സന്തോഷത്തോടെ ഇരിക്കുന്നതാണ് കാണേണ്ടത്. നിങ്ങളുടെ ശരി മറ്റുള്ളവര്‍ക്ക് തെറ്റാവാം. അത് നോക്കണ്ട. നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്ന വഴിയിലൂടെ ജീവിക്കുക എന്നും അമൃതയോട് ആരാധകര്‍ പറയുന്നു

amrita suresh and gopi sunder fans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക