Latest News

അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും ഒപ്പം പഴനിയില്‍ തൊഴുത് അമല; പ്രസാദവും പൂമാലയും അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്ക് വച്ചതോടെ മതം മറിയോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയും

Malayalilife
അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും ഒപ്പം പഴനിയില്‍ തൊഴുത് അമല; പ്രസാദവും പൂമാലയും അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്ക് വച്ചതോടെ മതം മറിയോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയും

സിനിമാ തിരക്കുകളില്‍നിന്നും ചെറിയൊരു ഇടവേള എടുത്ത അമലാ പോള്‍ കുടുംബത്തിനൊപ്പം സമയം ചിലവിടുകയാണ്. കുറച്ച് ദിവസങ്ങള്‍ മുമ്പ് ആലുവയില്‍ സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ അമല എത്തിയിരുന്നു. എന്നാല്‍ അമല അന്യ മതസ്ഥയാണെന്ന കാരണത്താല്‍ ഭാരവാഹികള്‍ വിലക്കി. പിന്നീട് പുറത്തു നിന്ന് തൊഴുത ശേഷമാണ് അമല മടങ്ങിയതെന്ന് നടി  കുറിച്ചിരുന്നു.

ഇപ്പോളിതാ പഴനി ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് അമല. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ അമല പങ്കുവച്ചു. പ്രസാദവും പൂമാലയും അണിഞ്ഞ് നില്‍ക്കുന്ന അമലയെയും കുടുംബത്തേയും ചിത്രങ്ങളില്‍ കാണാം. പുതിയ ചിത്രം കൂടിയെത്തിയതോടെ നടി മതം മാറിയോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയും രംഗത്തെത്തി.

ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കു തിരിച്ചുവന്നിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന 'ടീച്ചര്‍' ആണ് അമലയുടെ ഏറ്റവും പുതിയ മലയാള ചിത്രം. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ആണ് അമലയുടെ മറ്റൊരു സിനിമ. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ആടുജീവിതമാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

.

Read more topics: # അമലാ പോള്‍
amalapaul and family in pazhani

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക