Latest News

ഒരു സ്ത്രീക്ക് വേണ്ടതെല്ലാം അവളിലുണ്ട്; പുതിയ ചിത്രങ്ങളുമായി അമല പോള്‍

Malayalilife
ഒരു സ്ത്രീക്ക് വേണ്ടതെല്ലാം അവളിലുണ്ട്; പുതിയ ചിത്രങ്ങളുമായി അമല പോള്‍

തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളാണ് അമലാ പോള്‍. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തന്റെ സാന്നിധ്യം അറിയിച്ചിട്ടള്ള അമല സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മലയാളത്തിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്.സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ നടി ആരാധകരുമായി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ജീന്‍സിന്റെ ഷോര്‍ട്ടും വൈറ്റ് ടോപ്പുമിട്ട് എത്തിയിരിക്കുന്ന നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തു.

ഒരു സ്ത്രീ അറിഞ്ഞിരിക്കേണ്ട ഏറ്റവും വലിയ പാഠം.പെണ്ണിന് ആവശ്യമുള്ളത് അവളില്‍ തന്നെയുണ്ട്; ഇല്ലായെന്ന് പഠിപ്പിക്കുന്നത് ലോകമാണ്..! എന്ന അമല പോളിന്റെ പുതിയ പോസ്റ്റ്. അര്‍ത്ഥവത്തായ ഈ വരികളോട് കൂടിയാണ് താരം പങ്ക് വെച്ചിരിക്കുന്നതും. ഞാന്‍ മറ്റുളളവരില്‍ വീട് തിരയുന്നത് നിര്‍ത്തി എന്നില്‍ തന്നെ അത് കണ്ടെത്തിയെന്നും താരം കുറിക്കുന്നു.

ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപാടുകള്‍ എല്ലാം തുറന്നു പറയാറുമുണ്ട്.  അമലയും ബോബി സിംഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ ഉണ്ടായ പ്രതികരണത്തെക്കുറിച്ചും വ്യക്തമാക്കി അമല എത്തിയിരുന്നു. 

സുസി ഗണേശന്‍ സംവിധാനം ചെയ്ത ചിത്രമായ തിരുട്ടുപയലേ 2 എന്ന കഥ തെരെഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്ന് തുറന്ന് പറയുകയാണ് അമല. അഭിനേത്രി എന്ന നിലയില്‍ പൂര്‍ണമായും സംതൃപ്തി നല്‍കിയ ചിത്രമാണ് അത് . സത്യത്തില്‍ പോസ്റ്ററില്‍ വന്ന തന്റെ പൊക്കിള്‍ സിനിമയില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതിയിരുന്നില്ലെ്‌നാണ് അമല പറഞ്ഞത്. തന്റെ സഹതാരങ്ങളായ ബോബി സിംഹയില്‍ നിന്നും പ്രസന്നയില്‍ നിന്നുമെല്ലാം നല്ല പിന്തുണയാണ് ലഭിചിരുന്നത് .പരസ്പരം മനസിലാക്കി ഒരേ ചിന്താഗതിയോടെയാണ് തങ്ങള്‍ ഒട്ടുമിക്ക രംഗങ്ങളും പൂര്‍ത്തിയാക്കിയിരുന്നതെന്നും അമല പറഞ്ഞിരുന്നു.
 

amala paul shres her latest photos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES