നീണ്ട പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്നാണ് സിനിമയുടെ പേര്. നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആലപ്പി അഷ്റഫ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.
അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന്റെ ചിത്രീകരണം വര്‍ക്കലയില്‍ ആരംഭിച്ചു. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്കുന്നു.പുതുമുഖങ്ങളായ നിഹാലും ഗോപിക ഗിരീഷുമാണ് നായകനും നായികയും. ഹാഷിം ഷാ, കൃഷ്ണതുളസി ഭായി, കലാഭവന്‍ റഹ്മാന്, ഉഷ, ആലപ്പി അഷ്റഫ്, ശാന്തകുമാരി, അനന്തു കൊല്ലം, മുന്ന, റിയ കാപ്പില്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന് വാളക്കുഴിയാണ് നിര്‍മാണം. ടൈറ്റസ് ആറ്റിങ്ങല്‍ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം ബി.ടി. മണി, എഡിറ്റിങ് എല്‍. ഭൂമിനാഥന്‍, കലാസംവിധാനം സുനില്‍ ശ്രീധരന്. മേക്കപ്പ് സന്തോഷ് വെണ്‍പകല്‍.
വര്‍ക്കലയില്‍ ആരംഭിച്ച ഷൂട്ടിങ് എസ്.ആര്.എഡ്യൂക്കേഷന്‍ ചരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് എസ്.ആര്.ഷാജി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. പ്രശസ്ത നിര്‍മ്മാതാവും എഴുത്തുകാരനുമായ ജെ.ജെ.കുറ്റിക്കാട് ഫസ്റ്റ് ക്ലാപ്പ് നല്കി. കോണ്‍ഗ്രസ് നേതാവ് പ്രദീപ് കുമാര്‍, ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേര്‍ പങ്കെടുത്തു.
ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവന്‍ റഹ്മാന്, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയന്, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരന്‍, മുന്ന, നിമിഷ, റിയ കാപ്പില്‍, എ.കബീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വര്‍ക്കലയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.