ആലപ്പി അഷറപ് സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം ഇന്നു പുറത്തുവിട്ടു. ടൈറ്റസ് ആറ്റിങ്ങല്‍ രചിച്ച് ടി.എസ്.ജയരാജ് ഈണമിട്ട് നജീം അര്‍ഷാദും ശ്വേതാ മോഹനും പാടിയ പ്രണയത്തിന്‍ പൂവേ എന്ന മനോഹരമായ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഈ ചിതത്തില്‍ മൂന്നു സംഗീത സംവിധായകരാണുള്ളത്.അഫ്‌സല്‍ യൂസഫ്, കെ.ജെ.ആന്റണി, എന്നിവരാണു മറ്റു സംഗീത സംവിധായകര്‍. യേശുദാസും ബ്രയാമോഷല്‍ തുടങ്ങിയ പ്രശസ്തരായ ഗായകരും ഈ ചിത്രത്തില്‍ പാടിയിരിക്കുന്നു. തികച്ചും ഗ്രാമീണാന്തരീക്ഷത്തില്‍ പുഴകളും നെല്‍പ്പാടുകളും ശാമ വീഥിയുമൊക്കെ പശ്ചാത്തലത്തില്‍ ഒരു കാലത്ത് നമ്മുടെ ഗതാഗത മാര്‍ഗമായിരുന്ന കാളവണ്ടിയില്‍ സഞ്ചരിക്കുന്ന നായകനായ നിഹാലും, നായിക ഗോപികാ ഗിരീഷുമാണ് ഗാനരം ഗ ത്തില്‍ അഭിനയിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ ഹൃദ്യമായ ഒരു പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. രാഷ്ടീയ ചിത്രമല്ല മറിച്ച് അടിയന്തരാ സ്ഥക്കാലത്തെ പശ്ചാത്തലം മാത്രമേയുള്ളൂവെന്ന് സംവിധായകനായ ആലപ്പി അഷറഫ് പറഞ്ഞു. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിരികരിക്കുന്ന ഈ ചിത്രത്തില്‍ ഹാഷിം ഷാ, കൃഷ്ണ തുളസി ഭായി, സേതു ലഷ്മി, ടോണി, മായാ വിശ്വനാഥ്, കൊല്ലം തുളസി,ആലപ്പി അഷറഫ്, കലാഭവന്‍ന്മാന്‍, ഉഷ ,പ്രിയന്‍ വാളക്കുഴി (ദോഹ), അനന്തു കൊല്ലം,, ഫെലിസിറ്റ, ജെ.ജെ.കുറ്റിക്കാട്, ഫാദര്‍പോള്‍ അമ്പൂക്കന്‍, റിയാ കാപ്പില്‍, മുന്ന, നിമിഷ എ.കബീര്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
രചന, ഗാനങ്ങള്‍ - ടൈറ്റസ് ആറ്റിങ്ങല്‍. ഛായാഗ്രഹണം.ബി.ടി. മണി. എഡിറ്റിംഗ് -: 'എല്‍. ഭൂമിനാഥന്‍.കലാസംവിധാനം - സുനില്‍ ഗീധരന്‍. ഫിനാന്‍സ് കണ്‍ട്രോളര്‍- ദില്ലി ഗോപന്‍. ലൈന്‍ പ്രൊഡ്യൂസര് .എ.കബീര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍'. ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഡിസംബര്‍ ഇരുപത്തിരണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു'. കൃപാപിലിംസ്ത്രു കെ. സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കന്നു'. വാഴൂര്‍ ജോസ്.