Latest News

ആലിയ ഭട്ടിന്റെ സ്വിമ്മിങ് പൂളില്‍ നീരാടി പാമ്പ് ; വീഡിയോ പങ്കുവച്ച് അമ്മ സോണി റസ്ദാന്‍

Malayalilife
topbanner
 ആലിയ ഭട്ടിന്റെ സ്വിമ്മിങ് പൂളില്‍ നീരാടി പാമ്പ് ; വീഡിയോ പങ്കുവച്ച് അമ്മ സോണി റസ്ദാന്‍

ബോളിവുഡിന്റെ ഏറ്റവും പുതിയ ക്യൂട്ട് നായികാ മുഖമാണ്  ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്ന് ബോളിവുഡില്‍ എത്തിയ ഈ നായികക്ക് അഭിനയത്തോട് വലിയ ഇഷ്ടമാണ്. ഭട്ട് കുടുംബത്തില്‍ സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും പുത്രിയായാണ് ആലിയ ഭട്ട് ജനിച്ചത്. 15 മാര്‍ച്ച് 1993 ലാണ് ആലിയയുടെ ജനനം. 1999 ല്‍ ബാലതാരമായി സംഘര്‍ഷ് എന്ന സിനിമയിലാണ് ആലിയഭട്ട് ആദ്യം അഭിനയിക്കുന്നത്.  അതിനുശേഷം നായികയായി അഭിനയിച്ച കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ആണ് ആലിയയെ ബോളിവുഡിന്റെ ഹൃദയം കവര്‍ന്ന നായികയാക്കിയത്.

നടി ആലിയ ഭട്ടിന്റെ സ്വിമ്മിങ് പൂളില്‍ പാമ്പിനെകണ്ട വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ അമ്മ സോണി റസ്ദാന്‍ ആണ് സ്വിമ്മിങ് പൂളില്‍ പാമ്പ്് എത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്വിമ്മിങ് പൂളിലെത്തിയ അതിഥിയെന്നാണ് സോണി പാമ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ന് ഞങ്ങളുടെ സ്വിമ്മിംഗ് പൂളില്‍ ഒരു അതിഥി വന്നു. ആദ്യം വെള്ളം കുടിക്കാനായി കയറിയതാണ്. പക്ഷെ പിന്നെ ഒന്ന് കുളിക്കുകയും കൂടി ചെയ്തു. ആലിയയുടെ അമ്മ സോണി റസ്ദാന്‍ വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍ ഇതാണ്. പൂളില്‍ ആരുമില്ലാതിരുന്ന നേരത്താണ് പാമ്പ് എത്തിയത്. ഒടുവില്‍ ചെടികള്‍ക്കിടയിലേക്ക് കയറി പോയി' എന്നാണ് സോണി ക്യാപ്ഷനായി കുറിച്ചത്.ഇത് ഭീതിദായകമാണ്' എന്നായിരുന്നു പോസ്റ്റ് കണ്ട രണ്‍ബീര്‍ കപൂറിന്റെ അമ്മ നീതു സിങ് കമന്റ് ചെയ്തിരിക്കുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇവിടെ പാമ്പിനെ കാണുന്നതെന്ന് സോണി മറുപടിയും നല്‍കിയിട്ടുണ്ട്. ഇതോടെ പാമ്പിനെ കണ്ട വീടുമായിട്ടുള്ള വിവാഹത്തില്‍ നിന്നും രണ്‍ബീറിനെ പിന്തിരിപ്പിക്കുമോ എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Snake in the water Part 2 #snakeinthewater #lockdowninthecountryside #lockdownlife #lockdowndiaries

A post shared by Soni Razdan (@sonirazdan) on



ഇന്ത്യന്‍ യുവത്വത്തെയാകെ ത്രസിപ്പിച്ച റോഡ് മൂവി 'ഹൈവേ ' ആണ് ബോളിവുഡില്‍ ആലിയയുടെ സ്ഥാനമുറപ്പിച്ച സിനിമ . തട്ടിക്കൊണ്ടു പോകപ്പെടുന്ന , തനിക്ക് അപരിചിതമായ ഭൂവിഭാഗങ്ങളിലേക്ക് കിഡ്നാപ്പര്‍മാര്‍ക്കൊപ്പം നീണ്ട യാത്രകള്‍ ചെയ്യേണ്ടി വരികയും ആ യാത്രകളെ ആഘോഷമാക്കുകയും ചെയ്യുന്ന ജിപ്സി സ്വഭാവമുള്ള വീര എന്ന നായികയെ ആലിയ അവിസ്മരണീയമാക്കി . ആ സിനിമയിലെ പാട്ടുകളും ആലിയയുടെ അഭിനയമികവു കൊണ്ടും വ്യത്യസ്തത കൊണ്ടും കൊണ്ടാടപ്പെട്ടു . ഈ സിനിമയിലെ അഭിനയത്തിന്  മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ ക്രിട്ടിക്സ് അവാര്‍ഡ് ആലിയ സ്വന്തമാക്കി.

alia bhattss mother Soni Razdan had a creepy guest at home

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES