Latest News

ഒരേ ദിവസം മൂന്ന് വീടുകള്‍ വാങ്ങി ആലിയ; സഹോദരിമാര്‍ക്കായി 7 കോടിയുടെ രണ്ട് ഫ്‌ളാറ്റുകള്‍; നടിയുടെ കമ്പനി എറ്റേണല്‍ സണ്‍ഷൈനിന് വേണ്ടി ബാന്ദ്രയില്‍ നടി വാങ്ങിയത്  37 കോടിയുടെ പുതിയ ഫ്‌ളാറ്റ്

Malayalilife
ഒരേ ദിവസം മൂന്ന് വീടുകള്‍ വാങ്ങി ആലിയ; സഹോദരിമാര്‍ക്കായി 7 കോടിയുടെ രണ്ട് ഫ്‌ളാറ്റുകള്‍; നടിയുടെ കമ്പനി എറ്റേണല്‍ സണ്‍ഷൈനിന് വേണ്ടി ബാന്ദ്രയില്‍ നടി വാങ്ങിയത്  37 കോടിയുടെ പുതിയ ഫ്‌ളാറ്റ്

ബോളിവുഡിന്റെ പ്രിയ നായികയാണ് ആലിയ ഭട്ട്. ആരാധകരിലും ആഡംബരത്തിലും നടി വളരെ മുന്നിലാണ്. അമ്മയായതിന് ശേഷം ചെറിയൊരു ഇടവേളയിലാണ് അവര്‍. പക്ഷേ ഉടന്‍ സ്‌ക്രീനിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകളും അവര്‍ നല്‍കി കഴിഞ്ഞു.ഇപ്പോളിതാതന്റെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈനിന് വേണ്ടി ബാന്ദ്രയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയ വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

2,497 സ്‌ക്വയര്‍ ഫീറ്റുള്ള ഫ്ലാറ്റിന് 37 കോടിയാണ് വില. ബാന്ദ്രയിലെ പാലി ഹില്ലിലെ ഏരിയല്‍ വ്യൂ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിലാണ് പുതിയ പ്രൊഡക്ഷന്‍ കമ്പനി കെട്ടിടം. കെട്ടിടത്തിനായി 2023 ഏപ്രില്‍ 10 ന് വില്‍പ്പന കരാര്‍ രജിസ്റ്റര്‍ ചെയ്തതായും 2.26 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇതുകൂടാതെ രണ്ട് ഫ്ലാറ്റുകളും നടി മുംബൈയില്‍ പുതുതായി വാങ്ങിയിട്ടുണ്ട്. ഇത് സഹോദരിയായ ഷഹീന്‍ മഹേഷ് ഭട്ടിനായി സമ്മാനിച്ചതെന്നാണ് വിവരം. 7.68 കോടി വിലയുളള 2,086.75 സ്‌ക്വയര്‍ ഫീറ്റിലുള്ള വീട് ജുഹുവിലാണ് സ്ഥിതി ചെയ്യുന്നത്. 

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും കഴിഞ്ഞ ദിവസം കൃഷ്ണ രാജ് ബംഗ്ലാവിന്റെ നിര്‍മ്മാണ സ്ഥലത്തെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അവിടെയാണ് ഇവരുടെ എട്ട് നിലകളുള്ള സ്വപ്ന ഭവനം നിര്‍മ്മിക്കുന്നത്.

ബോളിവുഡ് സിനിമാപ്രേക്ഷകരുടെ ഇഷ്ടദമ്പതിമാരാണ് ആലിയഭട്ടും രണ്‍ബീര്‍ കപൂറും. ദീര്‍ഘകാലത്തെ പ്രണയത്തിനും ഡേറ്റിംഗിനും ശേഷമാണ് ഇവര്‍ ഒരു സ്വകാര്യ ചടങ്ങിലൂടെ വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ആലിയയ്ക്കും രണ്‍ബീറിനും രാഹ കപൂര്‍ എന്നൊരു മകളും ജനിച്ചു. മകളുടെ വിശേഷങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുളള ആലിയ ഇതുവരെ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ മകള്‍ രാഹയ്ക്കൊപ്പം ഹൃദയസ്പര്‍ശിയായ നിമിഷം പങ്കിടുന്ന രണ്‍ബീറിന്റെ ചിത്ര നടി പങ്ക് വച്ചിരുന്നു. ബേബി സ്ട്രോളറില്‍ തന്റെ അരികില്‍ ഇരിക്കുന്ന രാഹയെ  രണ്‍ബീര്‍ നോക്കുകയാണ് ചിത്രത്തില്‍. രാഹയുടെ മുഖം കാണാനില്ലെങ്കിലും രണ്‍ബീറിന്റെ ഭാവങ്ങള്‍ വ്യക്തമാണ്. 

തന്റെ പിന്നില്‍ നില്‍ക്കുന്ന രഹസ്യ ഫോട്ടോഗ്രാഫറെക്കുറിച്ച് രണ്‍ബീര്‍ അറിയാതെ നിന്ന നിമിഷമാണ് ആലിയ പകര്‍ത്തിയിരിക്കുന്നത്. ''നവംബര്‍ 6 മുതല്‍ ഞാന്‍ മികച്ച ഫോട്ടോഗ്രാഫറായി മാറിയെന്ന് ഞാന്‍ കരുതുന്നു...'' എന്നാണ് ആലിയ ചിത്രത്തിനൊപ്പം കുറിച്ചത്. മകളുടെ ജനനത്തീയതി പരാമര്‍ശിക്കുന്ന ?മോണോക്രോം ചിത്രങ്ങളാണ് ആലിയ പങ്കുവച്ചിരിക്കുന്നത്.

Read more topics: # ആലിയ ഭട്ട്
alia bhatt buys plush apartment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES