സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍. ജെയിംസ് കാമറൂണ്‍ എന്ന സിനിമയുടെ സംവിധായകന്‍ എ ഷാജഹാന്‍ (31) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം പൂച്ചാല്‍ സ്വദേശിയായ ഷാജഹാന്‍ ചില സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാന്‍ താമസിച്ചിരുന്നത്. ജെയിംസ് കാമറൂണ്‍ എന്ന ചിത്രത്തില്‍ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.
യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്ന വിവരം പിന്നീടാണ് യുവതി അറിയുന്നത്. ഇതോടെയാണു പരാതി നല്‍കിയത്. തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിട്ടുള്ളത്.