Latest News

തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ വീണ്ടുമെത്തുന്നു; നസ്ലെനൊപ്പം ലുക്ക്മാന്‍ അവറാനും പ്രധാന വേഷത്തില്‍; 'ആലപ്പുഴ ജിംഖാന' യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ വീണ്ടുമെത്തുന്നു; നസ്ലെനൊപ്പം ലുക്ക്മാന്‍ അവറാനും പ്രധാന വേഷത്തില്‍; 'ആലപ്പുഴ ജിംഖാന' യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

 മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് നസ്ലെന്‍. വളരെ ചെറിയ കാലയളവിലാണ് നസ്ലെന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചത്. പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ ആകാംഷയോടെ സിനിമ ആസ്വാദകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ബ്ലോക്ബസ്റ്റര്‍ ചിത്രം 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്ലെന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളാണ് പുറത്ത് വരുന്നത്. 'ആലപ്പുഴ ജിംഖാന' യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

ചിത്രം... 100 കോടി നേടിയ പ്രേമലു, വിജയം നേടിയ അയാം കാതലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നസ്ലെന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ഒരു കോമഡി സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരും പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫ് ആണ്. വിഷ്ണു വിജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. 

ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, ലിറിക്സ് മുഹ്‌സിന്‍ പരാരി, വസ്ത്രാലങ്കാരം മാഷര്‍ ഹംസ, വി എഫ് എക്‌സ് ഡിജി ബ്രിക്‌സ്, മേക്കപ്പ് റോണക്‌സ് സേവിയര്‍, ആക്ഷന്‍ കോറിയോ?ഗ്രാഫി ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍ ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍ ലിതിന്‍ കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍ വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോ?ഗ്രഫി രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ് ചാര്‍ളി & ദ ബോയ്‌സ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട് & ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
 

alappuzha gymkhana first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES