ബ്ലോക്ബസ്റ്റര്‍ വിജയം നേടിയ 'പ്രേമലു'വിനു ശേഷം നസ്ലന്‍നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആലപ്പുഴ ജിംഖാന.' ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്ലന്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുറക്കിയിരുന്നു. നസ്ല ന്റെ ലുക്കും ശ്രദ്ധനേടുകയാണ്.
'തല്ലുമാല'ക്ക് ശേഷം, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന.' നസ്ലനൊപ്പം ഗണപതി, ലുക്ക്മാന്‍ അവറാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോക്‌സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം, പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.
ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലന്‍, ഗണപതി, ലുക്ക്മാന്‍, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റു സുപ്രധാന വേഷങ്ങള്‍ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നിഷാദ് യൂസഫ് എഡിറ്റിങും, വിഷ്ണു വിജയ് സംഗീതവും നിര്‍വഹിക്കുന്നു. ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, വരികള്‍ മുഹ്‌സിന്‍ പരാരി എന്നിവര്‍ നിര്‍വഹിക്കുന്നു.