ബോളിവുഡ് താരം അക്ഷയ് കുമാറിന് ഒടുവില്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചു. കനേഡിയന്‍ പൗരത്വം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. കനേഡിയന്‍ പൗരത്വം സ്വീകരിച്ച നടന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യന്‍ പൗരത്വം ലഭിച്ച വിവരം നട തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. രേഖകളും അദ്ദേഹം പങ്കുവച്ചു. Dil aur citizenship, dono Hindustani.Happy Independence Day! Jai Hind! എന്നായിരുന്നു അദ്ദേഹം രേഖകള്‍ പങ്കുവച്ച് പ്രതികരിച്ചത്.
ഇതോടെ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിന് അഭിനന്ദന പെരുമഴയാണ്. മികച്ച സ്വാതന്ത്ര്യ ദിന സമ്മാനമെന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തു. നേരത്തെ, കനേഡിയന്‍ പൗരത്വം സ്വീകരിച്ചതില്‍ വലിയ പരിഹാസം അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ നേരിട്ടിരുന്നു. 'കനേഡിയന്‍ കുമാര്‍' എന്ന പേര് വരെ വിമര്‍ശകര്‍ വിളിച്ചു.
അഭിനയത്തിന്റെ ആദ്യകാലത്താണ് അക്ഷയ് കുമാര്‍ കാനഡയിലേക്ക് പോകുകയും പൗരത്വമെടുക്കുകയും ചെയ്തത്. ഇന്ത്യയില്‍ സിനിമകള്‍ വിജയിക്കാതെ വന്നതോടെ ഒരുസുഹൃത്തിന്റെ ശിപാര്‍ശ പ്രകാരമാണ് ഇപ്രകാരം ചെയ്തതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.
എന്നാല്‍ സിനിമകള്‍ ഹിറ്റായി തുടങ്ങിയതോടെ ഇന്ത്യയില്‍ തിരിച്ചെത്തിയ അക്ഷയ്, പക്ഷേ പൗരത്വം ഉപേക്ഷിച്ചിരുന്നില്ല. ഇതില്‍ ചില ആളുകളില്‍ നിന്ന്് വലിയ പ്രതിഷേധവും അദ്ദേഹം നേരിട്ടിരുന്നു. എന്നാല്‍ താന്‍ കനേഡിയന്‍ പൗരത്വം മറച്ചുവച്ചിട്ടില്ലെന്നും കഴിഞ്ഞ ഏഴ് വര്‍ഷമായി കാനഡയില്‍ പോയിട്ടില്ലെന്നൂം ഈ നാട്ടില്‍ ജോലി ചെയ്തു, ഇവിടെ തന്നെ നികുതിയും അടയ്ക്കുന്ന തന്നെ എന്തിനാണ് അനാവശ്യമായി വേട്ടയാടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.