തമിഴ് താരം സൂര്യക്കൊപ്പമുള്ള അഹാന കൃഷ്ണയുടെ ഫാന്‍ ഗേള്‍ മൂമെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.അഹാന കൃഷ്ണയുടെ കോളേജ് പഠന കാല വീഡിയോ ഫാന്‍ പേജുകളിലും സോഷ്യല്‍ മീഡിയയിലും വീണ്ടും ചര്‍ച്ചയാകുകയാണ്. സിംഗം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സൂര്യ കോളേജിലെത്തിയപ്പോഴാണ് നടി നടനെ പരിചയപ്പെട്ടത്.സിനിമയില്‍ സജീവമാകുന്നതിന് മുമ്പുള്ള വിഡിയോയാണിത്.
ചെന്നൈയിലെ വൈഷ്ണവ് കോളജ് ഫോര്‍ വുമനില്‍ വിഷ്വല്‍ കമ്യൂണിക്കേന്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു അഹാന.താനൊരു മലയാളിയാണെന്ന് പറഞ്ഞു കൊണ്ടാണ് താരം സൂര്യയോട് സംസാരിച്ച് തുടങ്ങുന്നത്.തുടര്‍ന്ന് തനിക്കൊരു ഹഗ് വേണമെന്നാണ് അഹാന ആദ്യം പറയുന്നത്. അതിന് ശേഷം ഒരു ഫോട്ടോ എടുക്കാനുള്ള അവസരം കൂടി താരം ചോദിക്കുന്നുണ്ട്. സൂര്യ നാളെ വരുന്നുണ്ടെന്നറിഞ്ഞ് തലേ ദിവസം രാത്രിയില്‍ തനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും അഹാന പറയുന്നുണ്ട്.
എന്നാല്‍ അഹാന ഈ ആവശ്യം പറഞ്ഞപ്പോള്‍ കാണികളായ മറ്റ് പെണ്‍കുട്ടികള്‍ വേണ്ടായെന്ന് ഉറക്കെ പറയുന്നുണ്ട്. പക്ഷെ നടിയുടെ ആവശ്യം സൂര്യ അംഗീകരിക്കുകയും വേദിയിലേക്ക് വിളിപ്പിക്കുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.
എല്ലാവര്‍ക്കും വേണ്ടി സിമ്പോളിക്കായി ഒരു ഫോട്ടോ ഈ പെണ്‍കുട്ടിക്ക് ഒപ്പമെടുക്കാം എന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ അഹാനയെ സ്റ്റേജിലേക്ക് വിളിക്കുന്നത്. തുടര്‍ന്ന് സ്റ്റേജിലെത്തിയ അഹാന സൂര്യക്കൊപ്പം ഫോട്ടോയെടുക്കുകയും സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്
സൂര്യയുടെ കേരള ഫാന്‍ ഗ്രൂപ്പിലാണ് ഇപ്പോള്‍ ഈ വിഡിയോ വൈറലായത്. 'അഹാനയുടെ ഫാന്‍ ഗേള്‍ മൊമന്റ്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്.