സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ നടി പങ്ക് വക്കാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കിട്ട ബോള്‍ഡ് ലുക്കിലുള്ള കിടിലന്‍ ചിത്രങ്ങള്‍ ആണ് നടി പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.ഓറഞ്ച് ഔട്ട് ഫിറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓറഞ്ച് ജ്യൂസാണ് തന്റെ ഇഷ്ടപാനീയമെന്നും താരം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഓറഞ്ച് നിറത്തിലുള്ള പാന്റ്‌സ് സ്യൂട്ടിലാണ് അഹാന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.നീല നിറത്തിലുള്ള പോയിന്റ് ഹീല്‍ ഷൂസും ഉപയോഗിച്ചിട്ടുണ്ട്, ലോംഗ് ചെയിനും റിംഗ് കമ്മവും ആണ് ആഭരണങ്ങളായി ഉപയോഗിച്ചിരിക്കുന്നത്.
ജിബിന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അഫ്ഷീന്‍ ഷാജഹാനാണ് സ്‌റ്റൈലിസ്റ്റ്,? മേക്കപ്പും ഹെയര്‍ സ്‌റ്റൈലും ഫെമി ആന്റണി.
ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കില്‍ ആണ് അഹാന പുത്തന്‍ ചിത്രങ്ങളില്‍ നിറയുന്നത്. 2014 മുതല്‍ സിനിമാലോകത്തുണ്ട് അഹാന കൃഷ്ണ. അടുത്തിടെ സംവിധാനത്തിലേക്കും അഹാന കടക്കുകയുണ്ടായി.
2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നു വന്ന നടിയാണ് അഹാന കൃഷ്ണ . പിന്നാലെ 2016ല്‍ കരി എന്ന സംഗീത ആല്‍ബത്തിലും അഭിനയിച്ചു, തുടര്‍ന്ന് 2017ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തിന്റെ ഭാഗമായി അഹാന. ലൂക്ക എന്ന ചിത്രത്തില്‍ നായിക കഥാപാത്രം ചെയ്തതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധ നേടിയത്.