Latest News

രണ്ടാം വിവാഹം കാത്തിരുന്നവര്‍ക്ക് നിരാശ; ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി നടി സോണിയ അഗര്‍വാള്‍

Malayalilife
 രണ്ടാം വിവാഹം കാത്തിരുന്നവര്‍ക്ക് നിരാശ; ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി നടി സോണിയ അഗര്‍വാള്‍

കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോണിയ അഗര്‍വാള്‍. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. പിന്നീട് കൈ നിറയെ ചിത്രങ്ങളാണ് സോണിയയ്ക്ക് ലഭിച്ചത്.പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ വേഷമിട്ട സോണിയ ചിത്രത്തിന്റെ സംവിധായകന്‍ സെല്‍വരാഘവനുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം നാല് വര്‍ഷങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. 2010 ഇരുവരും വിവാഹ ജീവിതം അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ താരം രണ്ടാമതും വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചനകള്‍ എന്ന സൂചനകളാണ് കഴിഞ്ഞ ദിവസം എത്തിയത്. 

സോണിയയുടെ പുതിയ ട്വീറ്റുകളായിരുന്നു വിവാഹത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. വിവാഹത്തിന് മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന് സൂചിപ്പിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം വന്നതിന് പിന്നാലെ പിന്നാലെ താലി കെട്ടുന്നൊരു വീഡിയോയും നടി പോസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം രണ്ട് വിവാഹമോതിരങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്ത നടി വിവാഹത്തിന് രണ്ട് ദിവസമേ അവശേഷിക്കുന്നുള്ളു എന്ന് സൂചിപ്പിച്ചു. പിന്നാലെ വിവാഹത്തിന് വേണ്ടി പൂക്കളൊക്കെ വെച്ച് ഒരുക്കിയ കാറിന്റെ ചിത്രമായിരുന്നു പങ്കുവെച്ചിരുന്നത്. ഇതോടെ ആരാധകരും ആകാംഷയിലായിരുന്നു. 

എന്നാല്‍ വിവാഹത്തെ കുറിച്ചും പ്രതിശ്രുത വരനെ കുറിച്ചും അറിയാന്‍ കാത്തിരുന്ന ആരാധകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ടുള്ള വെളിപ്പെടുത്തലാണ് നടിയിപ്പോള്‍ നടത്തിയിരിക്കുന്നത്. സോണിയയുടെ നേതൃത്വത്തില്‍ പുതിയൊരു കല്യാണം നടത്തി കൊടുക്കുന്ന ഇവന്റ് കമ്പനി തുടങ്ങിയിരിക്കുകയാണ്. സോണിയയ്ക്കൊപ്പം മറ്റ് നാല് പാര്‍ട്നര്‍മാരും ചേര്‍ന്നാണ് കമ്പനി ആരംഭിച്ചത്. ടേല്‍ ടു എന്നാണ് കമ്പനിയുടെ പേര്.

അഭിമാനത്തോടെ ഞങ്ങളുടെ പുതിയ ബിസിനസ് നിങ്ങളിലേക്ക് എത്തിക്കുകയാണെന്ന് പറഞ്ഞ് കമ്പനിയുടെ ഉദ്ഘാടന ദിവസത്തെ ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. നിരവധി പ്രമുഖരാണ് പുതിയ സംരംഭത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. അതേ സമയം വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരുന്നവര്‍ക്ക് വലിയ നിരാശയാണ് ഇത് നല്‍കിയത്.

actress sonia agarwal surprises the fans

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES