മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് നടി സോനാ നായരെ കുറിച്ച് പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ല. സിനിമകളിലും സീരിലുകളിലുമൊക്കെയായി താരം ഇപ്പോഴും പ്രേക്ഷകര്‍ക്ക് മുമ്പില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ബാലതാരമായിട്ടാണ് സോന നായര്‍ അഭിനയരംഗത്തേത്ത് എത്തുന്നെങ്കിലും ജയറാം നായകനായ തൂവല്‍കൊട്ടാരമാണ് നടിയെ മലയാള സിനിമയില്‍ സജീവമാക്കിയത്. തിരുവനന്തപുരം സ്വദേശിയാണ് സോന നായര്‍. നടിയുടെ അച്ഛന്‍ ഒരു പ്രവാസിയും അമ്മ ടീച്ചറുമായിരുന്നു. തലസ്ഥാനത്തെ അമ്പലമുക്കിലുള്ള വീട്ടിലായിരുന്നു താരത്തിന്റെ ബാല്യ കൗമാരങ്ങള്‍ കടന്നുപോയത്.
സിനിമാരംഗത്ത് തന്നെയുള്ള ഒരാളെയാണ് താരം വിവാഹം ചെയ്തത്. ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമയില്‍ ഛായാഗ്രാഹകനാണ്. നിരവധി സിനിമകളിലും ശ്രദ്ധേയ വേഷങ്ങളില്‍ താരം എത്തിയിരുന്നു. ഇപ്പോള്‍ സീതാ കല്യാണത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്ന സോനാ നായര്‍ തന്റെ ഒരു ചിത്രം പോസ്റ്ററായി വന്നതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.
നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ കാപാലിക എന്ന നാടകത്തിനെ അടിസ്ഥാനമാക്കി അനാവൃതയായ കാപാലിക എന്ന പേരില്‍ പ്രീതി പണിക്കര്‍ ഒരു ഹ്രസ്വ ചിത്രം ഒരുക്കിയിരുന്നു. ഇതില്‍ ഒരു വേശ്യയുടെ കഥാപാത്രമായിരുന്നു സോന നായര്‍ ചെയ്തിരുന്നത്.ഈ ചിത്രവുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെട്ട പോസ്റ്ററിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് സോന നായര്‍. എന്നെ അല്ലാതെ വേറെ ആരെയും ഈ കഥാപാത്രത്തിന് പറ്റില്ല എന്ന് പ്രീതി പറഞ്ഞിരുന്നു. നോര്‍മലി ഒരു പ്രോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടര്‍ അല്ല. വളരെ സഭ്യതയുള്ള കാരക്ടറാണ്.അങ്ങനെയാണ് അതില്‍ ജോയിന്‍ ചെയ്യുന്നത്. അതിനകത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഞാന്‍ ബാക്ക് പോസ് ചെയ്ത ഒരു ചിത്രം ഉണ്ടായിരുന്നു.പക്ഷെ അത് ചിത്രത്തില്‍ ഇല്ല. ഫ്ലക്സ് വയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നു. ബാക്ക് തിരിഞ്ഞ് മാത്രമുള്ള ഫോട്ടോ ആണത്.ഒരു മാഗസിനിന്റെ മുഖചിത്രമായി ഫോട്ടോ വന്നു. ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകള്‍ വിചാരിച്ചു. ഇനി സിനിമയ്ക്കകത്ത് എന്തായിരിക്കും എന്നവര്‍ ചിന്തിച്ചു. ആ പോസ്റ്റര്‍ കാണിച്ച് എല്ലാവരെയും പറ്റിച്ചുവെന്നും സോന പറയുന്നു