Latest News

മഹേഷ് ബാബു സഹോദരനെപ്പോലെ; ജൂനിയര്‍ എന്‍ടിആര്‍ നല്ല ഡാന്‍സര്‍; എന്നാല്‍ മറ്റേ നടനെ അറിയില്ല; അഭിമുഖത്തിനിടെ അല്ലു അര്‍ജ്ജുനെ അറിയില്ലെന്ന് ഷക്കീല; വിമര്‍ശനവുമായി ആരാധകര്‍

Malayalilife
മഹേഷ് ബാബു സഹോദരനെപ്പോലെ; ജൂനിയര്‍ എന്‍ടിആര്‍ നല്ല ഡാന്‍സര്‍; എന്നാല്‍ മറ്റേ നടനെ അറിയില്ല; അഭിമുഖത്തിനിടെ അല്ലു അര്‍ജ്ജുനെ അറിയില്ലെന്ന് ഷക്കീല; വിമര്‍ശനവുമായി ആരാധകര്‍

തെലുഗു താരം അല്ലു അര്‍ജുനെ കുറിച്ച് നടി ഷക്കീലയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു അഭിമുഖത്തിനിടെയാണ് ഷക്കീല അല്ലുവിനെ കുറിച്ച് പറഞ്ഞത്.അഭിമുഖത്തിനിടെ ഷക്കീലയോട് മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍ എന്നിവരെ കുറിച്ച് ചോദിച്ചിരുന്നു.

മഹേഷ് ബാബു സഹോദരനെപ്പോലെയാണെന്നും, ജൂനിയര്‍ എന്‍ടിആര്‍ നല്ല ഡാന്‍സറാണെന്നും പറഞ്ഞ ഷക്കീല, അല്ലു അര്‍ജുനെ തനിക്ക് അറിയില്ലെന്ന് പറയുകയായിരുന്നു.വീഡിയോ വൈറലായതോടെ നിരവധി ആരാധകര്‍ ഷക്കീലയെ വിമര്‍ശിച്ച് രംഗത്തെത്തി. ഇത്രയും വലിയൊരു നടനെ അറിയില്ലെന്ന് പറഞ്ഞത് ജാഡ കൊണ്ടാണ് എന്നൊക്കെയാണ് അല്ലു ആരാധകര്‍ വിമര്‍ശിച്ചിരിക്കുന്നത്. 

അതേസമയം ഷക്കീലയെ പിന്തുണച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നടിക്ക് തെലുങ്ക് സിനിമയെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് കൊണ്ടാകാം അങ്ങനെ പറഞ്ഞിരിക്കുകയെന്നാണ് അവരുടെ പക്ഷം.

actress shakeela statement about allu arjun

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക