തേജസ്സുള്ള മുഖവും സ്മാര്‍ട്ടായ പെരുമാറ്റ രീതിയും അഭിനയവും കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലെന. വിവാഹമോചിതായായിട്ടും സിനിമയില്‍ സജീവമാണ് താരം. അഭിനയത്തൊടൊപ്പം യാത്രകള്‍ പോകാനും ലെനയ്ക്ക് ഏറെ ഇഷ്ടമാണ്. തല മൊട്ടയടിച്ച് താരം നടത്തിയ യാത്രകള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ വ്‌ളോഗും സിനിമകളുമായി സജീവമായ താരത്തിന് ഏറെ പ്രിയപ്പെട്ട ഒരു കാര്യമാണ് ടാറ്റൂവിങ്.
മുതിര്‍ന്ന നടന്മാരുടെ അമ്മ വേഷം ചെയ്യാനോ നെഗറ്റീവ് റോളുകള്‍ ചെയ്യാനോ മടിയില്ലാത്ത ആളാണ് ലെന. താരം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. 1998 ല്‍ സ്നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെന ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ജയറാമിന്റെ സഹോദരി വേഷമായിരുന്നു സിനിമയില്‍. 2004 ജനുവരി 16 നായിരുന്നു പ്രശസ്ത തിരക്കഥാകൃത്തായ അഭിലാഷിനെ ലെന വിവാഹം കഴിച്ചത്. എന്നാല്‍ ഇവര്‍ പിരിഞ്ഞു. ഇപ്പോള്‍ തമിഴില്‍ ഉള്‍പെടെ കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് ലെന. ഇപ്പോള്‍ ഒരു യൂ ട്യൂബ് വ്‌ളോഗും താരം ചെയ്യുന്നുണ്ട്. താന്‍ നടത്തുന്ന യാത്രകളുടെ വിശേഷങ്ങളാണ് ലെന വ്‌ളോഗ് ചെയ്യുന്നത്. വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യമുളള ആളാണ് ലെന.
ഇപ്പോഴിതാ പുത്തന്‍ ടാറ്റൂവുമായി എത്തിയിരിക്കുകയാണ് താരം. കയ്യിന്റെ പകുതി സ്ലീവ് നിറഞ്ഞു നില്‍ക്കുന്നതാണ് ലെനയുടെ പുത്തന്‍ ടാറ്റൂ. ടാറ്റൂവിന്റെ വീഡിയോ ലെന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എട്ട് മണിക്കൂറോളം സമയമാണ് ടാറ്റൂ ചെയ്യാന്‍ വേണ്ടി എടുത്തത് എന്നും ലെന കുറിക്കുന്നു. ടാറ്റൂ പ്രേമിയായ ലെന ഇതിനുമുന്‍പും കയ്യില്‍ രണ്ട് ടാറ്റൂ ചെയ്തിട്ടുണ്ട്. ഇതോടെ കയ്യിന്റെ ഹാഫ് സ്ലീവ് മുഴുവന്‍ ടാറ്റൂ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വലിയ റോസാപ്പൂവിന് അടുത്തായി ചിത്രശലഭം നില്‍ക്കുന്ന രീതിയിലാണ് ടാറ്റൂ. ഒപ്യുലെന്റ് ഇങ്കിലെ ടോണി ഇവാന്‍സാണ് ലെനയുടെ ടാറ്റൂ ചെയ്തത്.വീഡിയോ വൈറലായതോടെ ആരാധകര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. നിരവധി പേര്‍ കയ്യടിയുമായി എത്തിയപ്പോള്‍ ചിലര്‍ താരത്തെ വിമര്‍ശിക്കുകയും ചെയ്തു. ടാറ്റൂ കാരണം താരത്തിന്റെ അവസരങ്ങള്‍ നഷ്ടമാകുമോ എന്നും ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു.