കാണുമ്പോള്‍ സിംപിള്‍ ആണെങ്കിലും സംഭവം അത്ര ചെറുതല്ല; പുത്തന്‍ വര്‍ക്കൗട്ട് വീഡിയോയുമായി കനിഹ

Malayalilife
 കാണുമ്പോള്‍ സിംപിള്‍ ആണെങ്കിലും സംഭവം അത്ര ചെറുതല്ല; പുത്തന്‍ വര്‍ക്കൗട്ട് വീഡിയോയുമായി കനിഹ

ലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട്  തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു.ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു.

 ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, മോഹലാലിന്റെ ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.  മകനും ഭര്‍ത്താവിനുമൊപ്പമാണ് കനിഹയുള്ളത്. സോഷ്യല്‍ മീഡിയിയല്‍ സജീവമായ താരം ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. 

മറ്റുളള താരങ്ങളെപോലെ തന്നെ ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആളാണ് കനിഹ.  മിക്കവാറും താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ തന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവയ്ക്കുകയാണ് നടി കനിഹ.

കനിഹ തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാണുമ്പോള്‍ സിമ്പിളാണെന്ന് തോന്നുമെങ്കിലും കഠിനമായ വ്യായാമമാണ് താരം ചെയ്യുന്നത്. എന്തായാലും കഠിനമായ വര്‍ക്കൗട്ട് തന്നെയെന്നും ഞെട്ടിച്ചു കളഞ്ഞെന്നുമാണ് ആരാധകര്‍ കനിഹയോട് പറയുന്നത് നേരത്തെയും ഇത്തരത്തിലുള്ള വര്‍ക്കൗട്ട് വീഡിയോകള്‍ കനിഹ പങ്കുവച്ചിരുന്നു. 

actress kaniha shares her latest workout video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES