മലയാളികളുടെ പ്രിയ നടിയാണ് ആശ ശരത്. നര്‍ത്തകിയും അഭിനേത്രിയുമായ താരം മിനി സ്ക്രീനില്‍ നിന്നാണ് ബിഗ് സ്ക്രീനില്‍ തന്റെതായ ഇടം ഉറപ്പിച്ച് കഴിഞ്ഞു. താരത്തെ പോലെ തന്നെ മകളെയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇപ്പോളിതാ മകള്‍ ബിരുദം നേടിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
കാനഡയില്‍ ഉള്ള വെസ്റ്റേണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് സിന്തറ്റിക് ബയോളജിയില്‍ ആണ് ആശയുടെ മകള്‍ കീര്‍ത്തന ബിരുദം സ്വന്തമാക്കിയത്. മകളുടെ ബിരുദധാര ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത ചിത്രങ്ങളും താരം പങ്കുവെക്കുകയുണ്ടായി. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്.
ഇപ്പോള്‍ നീ കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടി, ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നു. എന്റെ അമ്മുവിന് അഭിനന്ദനങ്ങള്‍. മകള്‍ കീര്‍ത്തനയുടെ ബാല്യകാല ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. രണ്ടു പെണ്‍കുട്ടികളാണ് ആശയ്ക്കുള്ളത്.
പതിനെട്ടാം വയസ്സില്‍ വിവാഹിതയായ വ്യക്തിയാണ് താനെന്ന് ആശ മുന്‍പ് പറഞ്ഞിട്ടുണ്ട്. ദുബായില്‍ എന്‍ജിനീയറായ ശരത് ആണ് ആശയുടെ ജീവിതപങ്കാളി.ടിവിയിലെ ഒരു പ്രോഗ്രാം കണ്ട് ഇഷ്ടപ്പെട്ടാണ് ശരത് ആലോചനയുമായി ആശയുടെ വീട്ടിലേക്ക് ചെല്ലുന്നത്. 27 വര്‍ഷങ്ങള്‍ക്കിപ്പുറവും താന്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ഒരു പ്രണയ സമ്മാനത്തെ കുറിച്ചും ആശ പറയുന്നു. മൂത്തമകള്‍ ഉത്തര അമ്മയ്ക്കൊപ്പം തന്നെ നൃത്തത്തവേദികളില് സജീവമാണ്.മനോജ കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും ഉത്തര ചുവടു വച്ചിരുന്നു.
കോവിഡ് ലോക്ഡൗണില്‍ യൂണിവേഴ്സിറ്റിയും ഹോസ്റ്റലും അടച്ചു പൂട്ടിയപ്പോള്‍ കാനഡയില്‍ അകപ്പെട്ടു പോയ കീര്‍ത്തനയെക്കുറിച്ചുള്ള ആശങ്കകള്‍ ആശ ശരത് ആരാധകരുമായി പങ്കുവച്ചിരുന്നു.