മലയാളികള്‍ക്കും സുപരിചിതയായ തമിഴ് നടിയാണ് അഞ്ജലി. 'അങ്ങാടി തെരു' എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് വളരുന്നത്. തമിഴില്‍ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് തെലുങ്കിലും വിജയ ചിത്രങ്ങളില്‍ നടി അഭിനയിച്ച് പ്രശസ്തിയിലേക്ക് വളര്‍ന്നത്. പയ്യന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചുവടുറപ്പിച്ചു.
ഇപ്പോളിതാ അഞ്ജലിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുകയാണ്. ആന്ധ്രയിലെ ഒരു പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിര്‍മ്മാതാവിന്റെ വിവാഹമോചനത്തിന് പിന്നാലെയാകും അഞ്ജലി ഇയാളെ വിവാഹം ചെയ്യുക എന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം എത്തുന്നത്.
എന്നാല്‍ ഏത് നിര്‍മ്മാതാവിനെയാണ് നടി വിവാഹം ചെയ്യുന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, അഞ്ജലിയുടെ പേരില്‍ നേരത്തെ നിരവധി ഗോസിപ്പുകള്‍ എത്തിയിരുന്നു. മാത്രമല്ല അഞ്ജലി ഏതാനും മാസങ്ങള്‍ക്കുമുമ്പ്, ഒരു വ്യവസായിയെ രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകളില്‍ സത്യമില്ലെന്ന് വ്യക്തമാക്കി നടി രംഗത്തെത്തിയിരുന്നു. നടന്‍ ജയ്യും അഞ്ജലിയും ലിവിംഗ് ടുഗദറില്‍ ആയിരുന്നുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. എങ്കേയും എപ്പോതും, ബലൂണ്‍ എന്നീ ചിത്രങ്ങളില്‍ ജോഡിയായി എത്തിയ ശേഷം ഇരുവരും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
മുമ്പ് ഒരു അഭിമുഖത്തില്‍ തന്റെ ടോക്സിക് റിലേഷന്‍ഷിപ്പിനെ കുറിച്ച് അഞ്ജലി സംസാരിച്ചിരുന്നു. കരിയറിനെ തകര്‍ക്കുന്ന റിലേഷന്‍ഷിപ്പിന് പ്രാധാന്യം കൊടുന്നതിനേക്കാള്‍ നല്ലത് കരിയര്‍ മാത്രം നോക്കുന്നതാണ് എന്നായിരുന്നു അഞ്ജലി പറഞ്ഞത്. സിനിമയിലും ടെലിവിഷന്‍ ഷോകളിലും വെബ് സീരിസിലും അഞ്ജലി എത്താറുണ്ട്.