ആനന്ദ് ടിവി അവാര്‍ഡ് കഴിഞ്ഞതോടെ ലണ്ടനില്‍ കറങ്ങി താരസുഹൃത്തുക്കള്‍; കെന്റിലെ ലാവന്‍ഡര്‍ തോട്ടത്തില്‍ നിന്നുള്ള മഞ്ജുവിന്റെയും കുഞ്ചാക്കോ ബോബന്റെയും പിഷാരടിയുടെയും ചിത്രങ്ങള്‍ ശ്രദ്ധ കവരുമ്പോള്‍

Malayalilife
ആനന്ദ് ടിവി അവാര്‍ഡ് കഴിഞ്ഞതോടെ ലണ്ടനില്‍ കറങ്ങി താരസുഹൃത്തുക്കള്‍; കെന്റിലെ ലാവന്‍ഡര്‍ തോട്ടത്തില്‍ നിന്നുള്ള മഞ്ജുവിന്റെയും കുഞ്ചാക്കോ ബോബന്റെയും പിഷാരടിയുടെയും ചിത്രങ്ങള്‍ ശ്രദ്ധ കവരുമ്പോള്‍

യുകെ മാഞ്ചസ്റ്ററില്‍ നടന്ന ആനന്ദ് ടി വി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ എത്തിയ താരസുഹൃത്തുക്കള്‍ ലണ്ടന്‍ നഗരത്തില്‍ കറങ്ങുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇവയില്‍യുകെ കെന്റിലെ ലാവന്‍ഡര്‍ ഫാം സന്ദര്‍ശിച്ച മലയാള സിനിമ താരങ്ങളായ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി എന്നിവരുടെ ചിത്രങ്ങള്‍ ആരാധകരുടെ മനംകവരുകയാണ്.

കെന്റിലെ ലാവന്‍ഡര്‍ ഫാമുകളില്‍ ഒന്നായ കാസില്‍ ഫാമില്‍ നിന്നുള്ള ചിത്രങ്ങളാണ് മഞ്ജു വാര്യര്‍, രമേശ് പിഷാരടി എന്നിവര്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കു വെച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബന്റെ കുടുംബവും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രയും ഉണ്ട്.

യുകെ മാഞ്ചസ്റ്ററില്‍ നടന്ന ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മൂവരും. മഞ്ജു വാര്യര്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും കുഞ്ചാക്കോ ബോബന്‍ മികച്ച നടനുള്ള പുരസ്‌കാരവും നേടിയിരുന്നു. രമേശ് പിഷാരടി മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവും നേടി. കുഞ്ചാക്കോ ബോബന്‍ ഭാര്യ പ്രിയ, മകന്‍ ഇസഹാക്ക് എന്നിവര്‍ക്കൊപ്പം എത്തിയാണ് അവാര്‍ഡ് നൈറ്റില്‍ പങ്കെടുത്തത്. മമ്മൂട്ടിയായിരുന്നു അവാര്‍ഡ് നൈറ്റിന്റെ മുഖ്യാതിഥി.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

 

actors visite kent

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES