സ്‌ത്രൈണതയുളള വില്ലനായി ടിനിടോം; താരത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം 'ഓപ്പറേഷന്‍ അരപ്പൈമ' ഒടിടി റിലീസിന്

Malayalilife
സ്‌ത്രൈണതയുളള വില്ലനായി ടിനിടോം; താരത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം 'ഓപ്പറേഷന്‍ അരപ്പൈമ' ഒടിടി റിലീസിന്

മിമിക്രി ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ആളാണ് ടിനിടോം. പിന്നീട് ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയ താരം ഇപ്പോള്‍ മലയാളം കടന്ന് തമിഴിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ്. 'ഓപ്പറേഷന്‍ അരപ്പൈമ' എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ തമിഴ് അരങ്ങേറ്റം നടത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രം ഒടിടി പ്ലാറ്റ് ഫോമിലൂടെ നാല് ഭാഷകളിലായി ആണ് പ്രദര്‍ശനം ചെയ്യുന്നതെന്ന് ടിനി ടോം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്.ജിത്തു ജോസഫ്, മേജര്‍ രവി എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന നവാഗതനായ പ്രശാന്ത് ആണ് സംവിധാനം നിര്‍വഹിക്കുന്നത്.ചിത്രത്തില്‍ നായകനായി എത്തുന്നത് റഹ്‌മാന്‍ ആണ്. സ്ത്രൈണതയുള്ള വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ടിനി ടോം എത്തുന്നത്. 

malayalam.samayam.com

ഒരു റിവഞ്ച് ത്രില്ലര്‍ സിനിമയായാണ് ഓപ്പറേഷന്‍ അരപൈമ ഒരുങ്ങുന്നത്. കടലിലൂടെയുള്ള ഡ്രഗ് ട്രാഫിക്കിങ് പ്രമേയമാക്കിയാണ് സിനിമ. സംവിധായകന്‍ പ്രശാന്ത് മുമ്പ് നേവി ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് കൂടി ചേര്‍ത്താണ് കഥയൊരുക്കിയിരിക്കുന്നത്. പ്രതീക്ഷിക്കാതെ നടക്കുന്ന ഒരു സംഭവത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പുറത്താക്കപ്പെടുന്ന ഒരു നാവികോദ്യോഗസ്ഥന്‍. അയാളുടെ ജീവിതകഥയുമായി ബന്ധപ്പെടുത്തിയ കഥയാണ് ചിത്രം. നാവികോദ്യോഗസ്ഥന്റെ വേഷത്തില്‍ ആണ് റഹ്‌മാന്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ അടൂരാണ്.ലോകത്തെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമായി അറിയപ്പെടുന്നതാണ് ആമസോണില്‍ കാണപ്പെടുന്ന അരപൈമ. ഏവരോടും ഇണങ്ങുന്ന മത്സ്യം പക്ഷേ ആക്രമിക്കപ്പെട്ടാല്‍ വളരെ അപകടകാരിയാണ്. ഇതിലെ നായകനും ഇത്തരത്തിലുള്ള ഒരാളാണ്. അതിനാലാണ് 'ഓപ്പറേഷന്‍ അരപൈമ' എന്ന പേര് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നതെന്ന് സംവിധായകന്‍ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Read more topics: # actor tinytom,# tamil movie,# operation arapaima
actor tinytom tamil movie operation arapaima

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES