Latest News

മകള്‍ക്കൊപ്പം ചെസ്സ് കളിച്ച് പ്രിയ നടന്‍ നരേയ്ന്‍; ഇങ്ങനെയെങ്കിലും ഒരു ചെക്ക് കിട്ടുന്നുണ്ടല്ലോയെന്ന് ജയസൂര്യ

Malayalilife
മകള്‍ക്കൊപ്പം ചെസ്സ് കളിച്ച് പ്രിയ നടന്‍ നരേയ്ന്‍; ഇങ്ങനെയെങ്കിലും ഒരു ചെക്ക് കിട്ടുന്നുണ്ടല്ലോയെന്ന് ജയസൂര്യ

 

ക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളില്‍ ഒന്നാണ്  ക്ലാസ്മേറ്റ്സ്. നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നരേനുമെത്തിയിരുന്നു. അച്ചുവിന്റെ അമ്മ, പന്തയക്കോഴി, മിന്നാമിന്നക്കൂട്ടം, റോബിന്‍ഹൂഡ്, അയാളും ഞാനും തമ്മില്‍ തുടങ്ങി പല ചിത്രങ്ങളിലുംമലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളായ ഒടിയന്‍ മധുരരാജ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അഭിനയിച്ചിരുന്നു. സഹനടനായാണ് താരം അഭിനയം തുടങ്ങിയത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. 2007ലാണ് നരേന്‍ വിവാഹിതനായത്. മലയാളം മിനിസ്‌ക്രീന്‍ അവതാരകയായ മഞ്ജു ഹരിദാസിനെയാണ് നരേന്‍ വിവാഹം ചെയ്തത്. സൂപ്പര്‍ സറ്റാര്‍ ജൂനിയര്‍ ഷോയിലെ അവതാരകയായിരുന്നു മഞ്ജു. തങ്ങളുടെ ഏകമകള്‍ തന്‍മയക്കൊപ്പം ആഗ്രഹിച്ച ജീവിതം നയിക്കുകയാണിപ്പോള്‍ ഇരുവരും. കോവിഡ് കാലം ആയതോടെ താരങ്ങളെല്ലാം തങ്ങളുടെ കുടുബംത്തോടൊപ്പമാണ് സമയം ചിലവഴിക്കുന്നത്. മകള്‍ക്കൊപ്പം ചെസ്സ കളിക്കുന്ന ചിത്രം പങ്കുവച്ചിരിക്കയാണ് നരേന്‍. ഇതിന് റിപ്ലൈ ആയി ജയസൂര്യ കുറിച്ച കമന്റ് ചിരിയുളവാക്കി. നന്നായട , പണി ഇല്ലാതെ ഇരിക്കുമ്ബോള്‍ ഇങ്ങനെ എങ്കിലും ചെക്ക് കിട്ടുമല്ലോ എന്നാണ് ജയസൂര്യ കുറിച്ചത്. ഇതിന് മറുപടിയായി നരേന്‍ സത്യം ഇപ്പോള്‍ എങ്ങനെ എങ്കിലും ഒരു ചെക്ക് കിട്ടിയാല്‍ മതിയെന്നായി എന്നും കുറിച്ചു. രണ്ട്പേരുടെയും കമന്റുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

2005ലായിരുന്നു മഞ്ജുവും നരേനും കണ്ടുമുട്ടിയത്. ഒരു ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസര്‍ ആയിരുന്നു മഞ്ജു. അച്ചുവിന്റെ അമ്മ സിനിമയ്ക്ക് ശേഷം അഭിമുഖത്തിനായി എത്തിയ തായിരുന്നു നരേന്‍. തുടക്കത്തില്‍ ഉണ്ടായിരുന്ന പരിചയം പിന്നീട് പ്രണയത്തിലേക്ക വളരുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാനുളള താത്പര്യം ഇരുവരും വീട്ടില്‍ അറിയിച്ചു. വിവാഹത്തിന് സമ്മതിച്ചു എങ്കിലും മഞ്ജുവിന്റെ പഠനം കഴിയട്ടെ എന്നായിരുന്നു റിട്ടയേര്‍ട് പ്രെഫസറായ മഞ്ജുവിന്റെ അച്ഛനും പ്രിന്‍സിപ്പാളായിരുന്ന അമ്മയും പറഞ്ഞത്. പിന്നീട് മഞ്ജു ബിരുദാനന്തരബിരുദത്തിനായി കോഴിക്കോടേക്ക് പോയി. ശേഷം ഇരുവരും തമ്മില്‍ കാണുന്നുണ്ടായിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹിതരായി. തങ്ങളുടെ ഏകമകള്‍ തന്‍മയക്കൊപ്പം ആഗ്രഹിച്ച ജീവിതം നയിക്കുകയാണിപ്പോള്‍ ഇരുവരും. അച്ഛനെയും അമ്മയെയും പോലെ പ്രതിഭ കാത്തുസൂക്ഷിക്കുകയാണ് മകള്‍ തന്‍മയയും. ഗിറ്റാറിലാണ് തന്മയ വിസ്മയങ്ങള്‍ തീര്‍ക്കുന്നത്. തന്മയ ഗിറ്റാര്‍ വായിക്കുന്ന വീഡിയോ നേരത്തെ വൈറല്‍ ആയിരുന്നു.

actor narain shares a photo with her daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES