നായകനായും സഹനടനായും വില്ലനായുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടനാണ് നരേന്‍. തമിഴിലും മലയാളത്തിലും സജീവമായ താരം ഇപ്പോള്‍ മികച്ച വേഷങ്ങളുമായി മുന്നേറുകയായിരുന്നു. സിനിമയിലെ തിരക്കിനിടയിലും തന്റെ ഭാര്യയ്ക്കും മകള്‍ക്കും ഒത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം. നരേന്റെ കുടുംബവിശേഷങ്ങള്‍ അറിയാം.
എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളില്‍ ഒന്നാണ് ക്ലാസ്‌മേറ്റ്‌സ്. നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നരേനുമെത്തിയിരുന്നു. അച്ചുവിന്റെ അമ്മ, പന്തയക്കോഴി, മിന്നാമിന്നക്കൂട്ടം, റോബിന്‍ഹൂഡ്, അയാളും ഞാനും തമ്മില്‍ തുടങ്ങി പല ചിത്രങ്ങളിലും
മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളായ ഒടിയന്‍ മധുരരാജ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അഭിനയിച്ചിരുന്നു. സഹനടനായാണ് താരം അഭിനയം തുടങ്ങിയത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി.
തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേരു മാറ്റി നരേന്‍ എന്നാക്കി മാറ്റിയത്. തൃശൂര്‍ കുന്നത്ത് മനയില്‍ സുരഭി അപ്പാര്‍ട്‌മെന്റില്‍ രാമകൃഷ്ണന്റെയും ശാന്തയുടെയും മകനാണ് നരേന്‍ എന്ന സുനില്‍. ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം ചെന്നൈയിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ചലച്ചിത്ര ഛായാഗ്രഹണം പഠിച്ചു. തുടര്‍ന്ന പരസ്യചിത്ര മേഖലയിലെ മുന്‍നിരക്കാരനായ രാജീവ് മേനോന്റെ സഹായിയായി. എന്നാല്‍ അഭിനയമോഹം മനസ്സിലുണ്ടായിരുന്ന നരേന്‍ തന്റെ വഴി അഭിനയം തന്നെ ആണെന്ന് തിരിച്ചറിയുകയായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തിലെ ചെറിയ വേഷത്തിലൂടെയാണ് നരേന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഫോര്‍ ദ പീപ്പിള്‍ ചിത്രത്തിലെ അഭിനയത്തിലൂടെ നരേന്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തമിഴിലും മലയാളത്തിലുമായി ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.
തൃശ്ശൂര്‍ സെന്റ്‌തോമസ് കോളേജില്‍ നിന്നും പ്രീഡിഗ്രി പാസ്സായ നരേന്‍ ശ്രീ കേരള വര്‍മ്മ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. 2007ലാണ് നരേന്‍ വിവാഹിതനായത്. മലയാളം മിനിസ്‌ക്രീന്‍ അവതാരകയായ മഞ്ജു ഹരിദാസിനെയാണ് നരേന്‍ വിവാഹം ചെയ്തത്. സൂപ്പര്‍ സറ്റാര്‍ ജൂനിയര്‍ ഷോയിലെ അവതാരകയായിരുന്നു മഞ്ജു. 2005ലായിരുന്നു മഞ്ജുവും നരേനും കണ്ടുമുട്ടിയത്. ഒരു ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസര്‍ ആയിരുന്നു മഞ്ജു. അച്ചുവിന്റെ അമ്മ സിനിമയ്ക്ക് ശേഷം അഭിമുഖത്തിനായി എത്തിയ തായിരുന്നു നരേന്‍. തുടക്കത്തില്‍ ഉണ്ടായിരുന്ന പരിചയം പിന്നീട് പ്രണയത്തിലേക്ക വളരുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാനുളള താത്പര്യം ഇരുവരും വീട്ടില്‍ അറിയിച്ചു. വിവാഹത്തിന് സമ്മതിച്ചു എങ്കിലും മഞ്ജുവിന്റെ പഠനം കഴിയട്ടെ എന്നായിരുന്നു റിട്ടയേര്‍ട് പ്രെഫസറായ മഞ്ജുവിന്റെ അച്ഛനും പ്രിന്‍സിപ്പാളായിരുന്ന അമ്മയും പറഞ്ഞത്. പിന്നീട് മഞ്ജു ബിരുദാനന്തരബിരുദത്തിനായി കോഴിക്കോടേക്ക് പോയി. ശേഷം ഇരുവരും തമ്മില്‍ കാണുന്നുണ്ടായിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹിതരായി. തങ്ങളുടെ ഏകമകള്‍ തന്‍മയക്കൊപ്പം ആഗ്രഹിച്ച ജീവിതം നയിക്കുകയാണിപ്പോള്‍ ഇരുവരും. അച്ഛനെയും അമ്മയെയും പോലെ പ്രതിഭ കാത്തുസൂക്ഷിക്കുകയാണ് മകള്‍ തന്‍മയയും. ഗിറ്റാറിലാണ് തന്മയ വിസ്മയങ്ങള്‍ തീര്‍ക്കുന്നത്. തന്മയ ഗിറ്റാര്‍ വായിക്കുന്ന വീഡിയോ നേരത്തെ വൈറല്‍ ആയിരുന്നു.