Latest News

സിനിമാ നടന്‍ നന്ദുപൊതുവാളിന്റെ മകന്‍ വിവാഹിതനായി; സിംപിളായി ചടങ്ങുകള്‍

Malayalilife
topbanner
 സിനിമാ നടന്‍ നന്ദുപൊതുവാളിന്റെ മകന്‍ വിവാഹിതനായി; സിംപിളായി ചടങ്ങുകള്‍

ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് നന്ദു പൊതുവാള്‍. രാഷ്ട്രീയക്കാരന്‍, ബ്രോക്കര്‍, ഓഫീസിലെ അസിസ്റ്റന്റ് തുടങ്ങി നന്ദു ചെയ്യാത്ത വേഷങ്ങളില്ല. മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച് സിനിമ നടനായി എത്തി നില്‍ക്കുന്ന താരത്തിന് ജീവിതത്തില്‍ വഴിത്തിരിവ് സംഭവിക്കുന്നത് ബോംബെയില്‍ നിന്നും അന്തരിച്ച മിമിക്രി താരവും നടനുമായ അബിയെ കണ്ടുമുട്ടിയതോടെയാണ്.മുഖ്യധാരയിലേക്ക് തന്നെ കൊണ്ട് വന്നത് ദിലീപാണ്.

പിന്നീട് പ്രൊഡക്ഷന്‍ മേഖലയിലേക്കും കടന്ന നന്ദകുമാര്‍ പൊതുവാള്‍ ഒട്ടേറെ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്,പ്രൊഡക്ഷന്‍ മാനേജര്‍ ഒക്കെയായി സിനിമയില്‍ സജീവമാണ്. സിനിമയ്ക്കൊപ്പം ഏതാനും സീരിയലുകളിലും സാന്നിധ്യമറിയിക്കുന്നുണ്ട് ഇദ്ദേഹം.താരത്തിന്റെ മകന്‍ വിവാഹിതനായിരിക്കുകയാണ്.

വിവാഹച്ചടങ്ങിന് ശേഷമുളള സ്ത്കാരത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വളരെ സിംപിളായിട്ടാണ് ചടങ്ങ് നടന്നത്. സിനിമാസീരിയല്‍ രംഗത്ത് നിന്നും അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ചടങ്ങില്‍ പങ്കെടുത്തത്. അധികമാരെയും അറിയിക്കാതെയാണ് ചടങ്ങ് നടന്നതെന്നാണ് വ്യക്തമാകുന്നത്. വിവാഹസ്താകരത്തിന്റെ ചിത്രങ്ങള്‍ കാണാം.


 

Read more topics: # actor nandhu,# pothuval son,# got married
actor nandhu pothuval son got married

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES