റൊമന്റിക്ക് പാട്ടുംപാടി വന്ന നായിക വില്ലത്തിയായി മാറുന്നു;അതും ഒറ്റ ഡയലോഗിലാണ് വില്ലത്തിയാണെന്ന് തിരിച്ചറിയുന്നത്; ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കുറിച്ച് വെളിപ്പെടുത്തി അനൂപ് മേനോൻ

Malayalilife
 റൊമന്റിക്ക് പാട്ടുംപാടി വന്ന നായിക വില്ലത്തിയായി മാറുന്നു;അതും ഒറ്റ ഡയലോഗിലാണ് വില്ലത്തിയാണെന്ന് തിരിച്ചറിയുന്നത്;  ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ  കുറിച്ച് വെളിപ്പെടുത്തി അനൂപ് മേനോൻ

ലയാള ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തുമായി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അനൂപ് മേനോന്‍. അഭിനേതാവായി തുടക്കം കുറിച്ച് സംവിധാനത്തിലും കൈവെച്ച് മുന്നേറുകയാണ് അദ്ദേഹം. ബഹുമുഖ പ്രതിഭയെന്ന പേരാണ് അനൂപിന് ഏറ്റവും ചേരുക. എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ ഇന്ന് വരെ പരീക്ഷിക്കാത്ത സംഭവമായിരുന്നു ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ പരീക്ഷിച്ചതെന്ന് തിരക്കഥകൃത്ത് അനൂപ് മേനോൻ തുറന്ന് പറഞ്ഞിരിക്കുകയാണ്.  അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിനിടെയാണ് സംസാരിച്ചത്. മലയാള സിനിമയിൽ ഇന്ന് വരെ പരീക്ഷിക്കാത്ത സംഭവമായിരുന്നു ബ്യൂട്ടിഫുളിൽ പരീക്ഷിച്ചത്.

റൊമന്റിക്ക് പാട്ടുംപാടി വന്ന നായിക വില്ലത്തിയായി മാറുന്നു. മഴനീർത്തുള്ളികൾ എന്ന പാട്ട് കേൾക്കുന്ന ഒരാൾക്കും മേഘന വില്ലത്തിയാകുമെന്ന് ചിന്തിക്കാൻ പോലും പറ്റില്ല. ആദ്യം ഇങ്ങനെയൊരു കഥ പറയുമ്പോൾ തനിക്കും സംശയമുണ്ടായിരുന്നു.എന്നാൽ സംവിധായകനായ വി.കെ.പിയും ജയസൂര്യയുമെല്ലാം സപ്പോർട്ട് നൽകിയതോടെയാണ് അങ്ങനെയൊരു പരീക്ഷണ ചിത്രം വരുന്നത്. ചിത്രത്തിൽ പ്രധാന നായികയെയാണ് വില്ലത്തിയാക്കുന്നത്. അതും ഒറ്റ ഡയലോഗിലാണ് വില്ലത്തിയാണെന്ന് തിരിച്ചറിയുന്നത്.

പ്രേക്ഷകർക്ക് ശരിക്കും ഞെട്ടലുണ്ടായ സീനായിരുന്നു അത്. പക്ഷേ അത് നൂറ് ശതമാനം വിജയം കാണുകയും ചെയ്തെന്നും അദ്ദേഹം പറ‍ഞ്ഞു. പലപ്പോഴും സിനിമയുടെ കെെമാക്സ് ഓർക്കുമ്പോൾ ഏത് നേരത്താണ് ആ പാട്ട് എഴുതിയതെന്ന് തോന്നുമെന്നും അനൂപ് തമാശ രൂപേണ കൂട്ടിച്ചേർത്തു.

actor anoop menon words about movie beautiful

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES