ഞാന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ബാക്കില്‍ നിന്നൊരു കൈവന്നു; കൊള്ളാം നന്നായി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്; മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് അനൂപ് മേനോന്‍

Malayalilife
ഞാന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ബാക്കില്‍ നിന്നൊരു കൈവന്നു; കൊള്ളാം നന്നായി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്; മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് അനൂപ് മേനോന്‍

ലയാള ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തുമായി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അനൂപ് മേനോന്‍. അഭിനേതാവായി തുടക്കം കുറിച്ച് സംവിധാനത്തിലും കൈവെച്ച് മുന്നേറുകയാണ് അദ്ദേഹം. ബഹുമുഖ പ്രതിഭയെന്ന പേരാണ് അനൂപിന് ഏറ്റവും ചേരുക. എന്നാൽ  ഇപ്പോൾ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് നടന്‍ അനൂപ് മേനോന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൗമുദിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ജിഎസ് പ്രദീപ്, മാല പാര്‍വതി, ശ്രീകാന്ത് മുരളി ഞങ്ങളെല്ലാം ഒന്നിച്ച് ലോബിയില്‍ ഇരിക്കുകയായിരുന്നു. അശ്വമേധം കളിച്ചൊണ്ടിരിക്കുകയായിരുന്നു ഞങ്ങള്‍. ആര്‍ക്കും പറയാനാവാത്ത പേരൊക്കെയായിരുന്നു ഓരോരുത്തരും ആലോചിക്കുന്നത്. ആ സമയത്താണ് അവിടേക്ക് മമ്മൂക്ക വന്നത്.

ഇളം മഞ്ഞ നിറത്തിലുള്ള ഷര്‍ട്ടും ഒരു ഗ്രേ പാന്റുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. അവിടെ മുഴുവന്‍ ഒരു പ്രകാശം പരന്നത് പോലെയായിരുന്നു അപ്പോള്‍. പകല്‍നക്ഷത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ആദ്യമായി ലാലേട്ടനെ കാണുന്നത്. അവിടെ വെച്ചാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്. കല്‍പ്പന ചേച്ചിയുള്ള രംഗമെഴുതുകയായിരുന്നു.

ഞാന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ബാക്കില്‍ നിന്നൊരു കൈവന്നു. എന്താ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഇപ്പോ എടുക്കാന്‍ പോവുന്ന സീനാണല്ലേ, കൊള്ളാം നന്നായി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. 

Actor anoop menon words about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES