Latest News

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍;  അജുവും പിഷാരടിയും സൈജു കുറിപ്പും ഒന്നിക്കുന്ന ആപ്പ്  കൈസേ ഹോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
 ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍;  അജുവും പിഷാരടിയും സൈജു കുറിപ്പും ഒന്നിക്കുന്ന ആപ്പ്  കൈസേ ഹോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

നാരോഗ്യത്തെ തുടര്‍ന്നുള്ള ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍ സജീവം ആകാന്‍ ഒരുങ്ങുകയാണ് ശ്രീനിവാസന്‍. ഇപ്പോഴിതാ നടന്റെ പുതിയ സിനിമയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. 'ആപ്പ് കൈസേ ഹോ' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം വിനയ് ജോസ് ആണ്. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 

കോമഡി ട്രാക്കില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ സുരഭി സന്തോഷ്, തന്‍വി റാം എന്നിവരാണ് നായികമാര്‍. അജു വര്‍ഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യദര്‍ശന്‍ , ജൂഡ് അന്തോണി ജോസ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ എന്നിവരാണ് മറ്റു താരങ്ങള്‍.

മാനുവല്‍ ക്രൂസ്ഡാര്‍വിന്‍, അംജദ്എന്നിവര്‍ ചേര്‍ന്ന് ഡി ഗ്രൂപ്പ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നിവിന്‍ പോളി, നയന്‍താര എന്നിവര്‍ അഭിനയിച്ച ലൗവ് ആക്ഷന്‍ ഡ്രാമയ്ക്കുശേഷം ധ്യാന്‍ ശ്രീനിവാസന്റെ രചനയില്‍ ശ്രീനിവാസന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. അതേസമയം കുറുക്കന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. മകന്‍ വിനീതിനൊപ്പമായിരുന്നു ശ്രീനിവാസന്റെ തിരിച്ചുവരവ്.

ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മനോജ് റാം സിംഗ് രചന നിര്‍വഹിക്കുന്നു. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് കുറുക്കന്റെ നിര്‍മ്മാണം.

 

aap kaise ho movie first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES