റോക്കി ഭായിയെ അറിയാത്ത സിനിമപ്രേമികള്‍ ഉണ്ടാവില്ല,കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത താരമാണ് കന്നടതാരം യഷ്. കെജിഎഫ്2വിന് ശേഷം യഷിന്റെ പുതിയ പ്രൊജക്ടുകള്‍ ഏതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
ഇപ്പോഴിതാ നിതേഷ് തിവാരിയുടെ ഇതിഹാസമായ രാമായണത്തില്‍ യാഷ് സുപ്രധാന വേഷത്തില്‍ എത്തുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ രാവണനായി താരം എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ബ്രഹ്മാസ്ത്രയില്‍ രണ്‍ബീറിനൊപ്പം ദേവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുളള കരണ്‍ ജോഹറിന്റെ ക്ഷണം യാഷ് നിരസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കഥാപാത്രത്തിന്റെ ഐഡന്റിറ്റി ഒരു നിഗൂഢതയാണെങ്കിലും സിനിമയുടെ അടുത്ത ഭാഗത്ത് ആരാണ് അത് അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിതേഷ് തിവാരിയുടെ രാമായണത്തില്‍ രാവണനെ അവതരിപ്പിക്കാന്‍ യാഷിനെ സമീപിച്ചിട്ടുണ്ട്. വിവിധ തിരക്കഥകള്‍ കേര്‍ക്കുന്ന അദ്ദേഹം അതില്‍ നിന്ന് തിരഞ്ഞെടുത്തത് അഞ്ചെണ്ണമാണ്. അതില്‍ ഒന്ന് നിതേഷ് തിവാരിയുടെ രാമായണം ആണ്.
രാമായണം ടീമുമായി ബന്ധപ്പെട്ട യാഷ്, സിനിമയുടെ പ്രീ വിഷ്വലൈസേഷനില്‍ ശരിക്കും സംതൃപ്തനാണ്. വരുന്ന രണ്ട് മാസത്തിനുളളില്‍ തന്റെ പുതിയ പടങ്ങളെക്കുറിച്ച് അദ്ദേഹം തീരുമാനമെടുക്കും. രാമായണത്തില്‍ യാഷ് അഭിനയിക്കാന്‍ സമ്മതിക്കുകയാണെങ്കില്‍ ഇത് ഹിന്ദി ചരിത്രത്തിലെ ഏറ്റവും മികച്ച സഹകരണങ്ങളിലൊന്നായി മാറുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.