Latest News

ഞാന്‍ നിര്‍ത്താതെ മദ്യപിച്ചിട്ടുണ്ട്; മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്;തീവ്രമായി കാമിച്ചിട്ടുണ്ട്. 65് ന്റെ നിറവില്‍ നില്ക്കുന്ന ബോളിവുഡ് മുന്‍കാല നായിക രേഖയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
 ഞാന്‍ നിര്‍ത്താതെ മദ്യപിച്ചിട്ടുണ്ട്; മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്;തീവ്രമായി കാമിച്ചിട്ടുണ്ട്. 65് ന്റെ നിറവില്‍ നില്ക്കുന്ന ബോളിവുഡ് മുന്‍കാല നായിക രേഖയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

തിഹാസിക പ്രകടനത്തിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി രേഖ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ആകര്‍ഷകമായ നടികളിലൊരാളാണ്. 1969ല്‍ തന്റെ 14-ാം വയസില്‍ അഞ്ജന സഫര്‍ എന്ന ചിത്രത്തിലൂടെയാണ് രേഖ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇക്കഴിഞ്ഞിടെ 65-ാം പിറന്നാള്‍ ആഘോഷിച്ച രേഖ നടത്തിയ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

താരത്തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ തന്റെ ജീവിതത്തിലെ ദുശ്ശീലങ്ങളെയും ഇരുണ്ട കാലത്തെയും കുറിച്ച് രേഖ തുറന്നുപറഞ്ഞിരുന്നു. ഒരിക്കല്‍ അത്തരത്തിലൊരു അഭിമുഖമാണ് സിമി ഗേര്‍വാളുമായി നടി നടത്തിയത്. അഭിമുഖത്തില്‍ രേഖ തന്റെ മദ്യപാന ശീലത്തെക്കുറിച്ചും മറ്റും മനസ് തുറക്കുന്നുണ്ട്.

തീര്‍ച്ചയായും ഉണ്ട്. ഞാന്‍ നിര്‍ത്താതെ മദ്യപിച്ചിട്ടുണ്ട്. ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ വല്ലാതെ അശുദ്ധയായിരുന്നു. തീവ്രമായി കാമിച്ചിട്ടുണ്ട്. എന്തിനോട് എന്ന് ചോദിക്കൂ, ജീവിതവുമായി'' എന്നായിരുന്നു ഇതിന് രേഖ നല്‍കിയ മറുപടി.

രേഖയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദം അമിതാഭ് ബച്ചനുമായുള്ള അടുപ്പമായിരുന്നു. വിവാഹിതനായിരുന്ന ബച്ചനുമായി രേഖ പ്രണയത്തിലാണെന്ന ഗോസിപ്പ് ഇന്നും ബോളിവുഡില്‍ ചര്‍ച്ചയാകാറുണ്ട്.ജെമിനി ഗണേശന്റേയും നടി പുഷ്പവല്ലിയുടേയും മകളായിട്ടായിരുന്നു രേഖയുടെ ജനനം. പതിമൂന്നാമത്തെ വയസില്‍ സിനിമയിലെത്തിയ രേഖ 1979 ല്‍ പുറത്തിറങ്ങിയ സാവന്‍ ഭദോന്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. പിന്നീട് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ അവര്‍ താരറാണി പദവിയിലേക്കുയരുകയായിരുന്നു.

Read more topics: # രേഖ
When Rekha Talked About Her Drinking Binges

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക