Latest News

മകളെക്കുറിച്ച് അഭിമാനിക്കുന്ന അമ്മയാണ് ഞാന്‍; സുന്ദരിയും ബുദ്ധിശാലിയുമാണ് അവള്‍; മകള്‍ക്കൊപ്പമുളള വീഡിയോ പങ്കിട്ട് രേഖ 

Malayalilife
മകളെക്കുറിച്ച് അഭിമാനിക്കുന്ന അമ്മയാണ് ഞാന്‍; സുന്ദരിയും ബുദ്ധിശാലിയുമാണ് അവള്‍; മകള്‍ക്കൊപ്പമുളള വീഡിയോ പങ്കിട്ട് രേഖ 

രുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് രേഖ. റാംജി റാവു സ്പീക്കിങ്, ഏയ് ഓട്ടോ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരം 80കളിലും 90കളിലും നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും നിറസാന്നിധ്യമായിരുന്നു രേഖ. മലയാളിയാണെങ്കിലും തമിഴിലൂടെ ആയിരുന്നു രേഖയുടെ അരങ്ങേറ്റം.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. മകളോടൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. 

മകളെക്കുറിച്ച് അഭിമാനിക്കുന്ന അമ്മയാണ് ഞാന്‍. സുന്ദരിയും ബുദ്ധിശാലിയുമാണ് അവള്‍. ദൈവത്തിന് നന്ദിയെന്ന ക്യാപ്ഷനോടെയാണ് രേഖ വീഡിയോ പങ്കിട്ടത്. അമ്മയും മകളും ഒരുപോലെയുണ്ട്. രണ്ടാളെയും ഒന്നിച്ച് കാണാനായതില്‍ സന്തോഷം, രണ്ടാളെയും ഇഷ്ടം, രണ്ടാളും ക്യൂട്ടാണല്ലോ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.

രേഖയുടെ മകള്‍ അബി യുഎസിലാണ്. ജോര്‍ജ് ഹാരിസാണ് രേഖയുടെ ഭര്‍ത്താവ്.അടുത്തിടെയാണ് രേഖ തന്റെ യൂട്യൂബ് ചാനലിലൂടെ മകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തും തന്റെ കുടുംബത്തെക്കുറിച്ച് രേഖ അധികം സംസാരിച്ചിട്ടില്ല. മകളെയോ ഭര്‍ത്താവിനെയോ ക്യാമറയ്ക് മുന്നില്‍ കൊണ്ടുവരുകയോ ചെയ്തിട്ടില്ലായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് നടി മകളെ പരിചയപ്പെടുത്തിയത്. മകളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rekha Harris (@rekhaharris)

Read more topics: # രേഖ
Rekha harris shared video with dauhter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക