ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയ സംവിധായകന്‍ കമല്‍ ഒരുക്കുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ചിത്രത്തിന്റെ പ്രമേയം എന്താണെന്ന സസ്‌പെന്‍സ് നിലനിര്‍ക്കൊണ്ടുള്ളതാണ് ട്രെയ്‌ലര്‍. ജനുവരി 19 നാണ് ചിത്രത്തിന്റെ റിലീസ്.
നേരത്തെ റിലീസ് ചെയ്ത ടീസറിനും വലിയ സ്വകാര്യതയാണ് ലഭിച്ചിരുന്നത്. കോമഡി എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്നതും ട്രെയ്‌ലര്‌റില്‍ കാണാന്‍ സാധിക്കും. സംവിധായകന്‍ കമലിന്റെ സിനിമാ ജീവിതത്തിലെ ഒരു തിരിച്ചുവരവ് ആയിരിക്കും വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിലൂടെ എന്നാണ് പ്രേക്ഷകര്‍ കണക്കുകൂട്ടുന്നത്.
ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയാണ് വിവേകാനന്ദന്‍ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കോമഡി- എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധായകന്‍ കമലിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും എന്നാണ് പ്രേക്ഷകര്‍ കണക്കുകൂട്ടുന്നത്.
മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.