Latest News

പൊട്ടിച്ചിരിപ്പിക്കാന്‍ പോരുന്ന ഒരു പിടി മുഹൂര്‍ത്തങ്ങളുമായി വിവേകാനന്ദന്‍ വൈറലാണ് ടീസര്‍;  ഷൈന്‍ ടോം ചാക്കോയുടെ നൂറാം ചിത്രം കമലിനൊപ്പം

Malayalilife
പൊട്ടിച്ചിരിപ്പിക്കാന്‍ പോരുന്ന ഒരു പിടി മുഹൂര്‍ത്തങ്ങളുമായി വിവേകാനന്ദന്‍ വൈറലാണ് ടീസര്‍;  ഷൈന്‍ ടോം ചാക്കോയുടെ നൂറാം ചിത്രം കമലിനൊപ്പം

ഷൈന്‍ ടോം ചാക്കോ പൊട്ടിച്ചിരിപ്പിക്കാന്‍ പോരുന്ന ഒരു പിടി മുഹൂര്‍ത്തങ്ങളുമായി കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി .ഗൗരവമുള്ള പ്രമേയങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി. പ്പോരുന്ന കമലില്‍ നിന്നും നര്‍മ്മമുഹൂര്‍ത്തങ്ങള്‍ക്ക്ഏറെ പ്രാധാന്യം നല്‍കുന്ന ആദ്യ ചിത്രമായി രിക്കുമിത്.ഗൗരവമുള്ള ഒരു വിഷയം തന്നെയാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു. 

അതിലേക്ക് ചെന്നെത്തുന്ന വഴികളിലാണ് ഇക്കുറി നര്‍മ്മത്തിന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത്.കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങളിലൂടെ യൂത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് അവതരണം.സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള ഈ ചിത്രത്തില്‍ഗ്രേസ് ആന്റെണി , സാസ്വികാ, മെറിനാ മൈക്കിള്‍, അനുഷ രാജന്‍, മാലാ പാര്‍വ്വതി, അഞ്ജലി രാജ് എന്നീ വര്‍ പ്രധാന വേഷങ്ങളിലുണ്ട്.

ജോണി ആന്റണി, സിദ്ധാര്‍ത്ഥ് ശിവ, നിയാസ് ബക്കര്‍, ശരത് സഭ, പ്രമോദ് വെളിയനാട്, വിനിത് തട്ടില്‍, ജോസുകുട്ടി, നീനാ ക്കുറുപ്പ്, രമ്യാ സുരേഷ്, മഞ്ജു പിള്ള ,സ്മിനു സിജോഎന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങള്‍ - ഹരി നാരായണന്‍.
സംഗീതം - ബിജി പാല്‍.
ഛായാഗ്രഹണം - പ്രകാശ് വേലായുധന്‍.
എഡിറ്റിംഗ് - രഞ്ജന്‍ ഏബഹാം.
കലാസംവിധാനം - ഗോകുല്‍ദാസ്.
മേക്കപ്പ് -പാണ്ഡ്യന്‍.
കോസ്റ്റും - ഡിസൈന്‍ - സമീരാ സനീഷ്.
നിശ്ചല ഛായാഗ്രഹണം - സലീഷ് പെരിങ്ങോട്ടുകര
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്.
കോ- പ്രൊഡ്യൂസേര്‍സ് - കമാലുദ്ദീന്‍, സലിം, സുരേഷ്.എസ്.എ.കെ.
പ്രൊഡക്ഷന്‍ മാനേജര്‍ - നികേഷ് നാരായണന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - എസ്സാന്‍ കെ.എസ്തപ്പാന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് കൊടുങ്ങല്ലൂര്‍.
നെടിയത്ത് ഫിലിംസിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
മാജിക്ക് ഫ്രയിംസ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
വാഴൂര്‍ ജോസ്.

Vivekanandan Viralanu Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES