നഞ്ചിയമ്മയ്‌ക്കൊപ്പം പാടാനായതിന്റെ സന്തോഷത്തില്‍ വിനോദ് കോവൂര്‍; ഈ ഗാനവും ഹിറ്റാകുമെന്ന് മനസുപറയുന്നു; സന്തോഷം പങ്കുവച്ച് താരം

Malayalilife
നഞ്ചിയമ്മയ്‌ക്കൊപ്പം പാടാനായതിന്റെ സന്തോഷത്തില്‍ വിനോദ് കോവൂര്‍; ഈ ഗാനവും ഹിറ്റാകുമെന്ന് മനസുപറയുന്നു; സന്തോഷം പങ്കുവച്ച് താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഹാസ്യപരിപാടിയാണ് മറിമായം. മറിമായത്തിലെ മൊയ്തു ആയെത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി മാറിയ നടനാണ് വിനോദ് കോവൂര്‍. കോഴിക്കോടന്‍ ഭാഷയിലുളള അവതരണമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. നാടകരംഗത്ത് നിന്നും എത്തി ബിഗ്സ്‌ക്രീനിലും കോമഡി ഷോകളിലും ഷോകളിലും സജീവമാണ് താരം. മീഡിയ വണില്‍ എം80 മൂസ എന്ന ഹാസ്യപരമ്പരയിലും മൂസയായി വിനോദ് എത്തിയ ശ്രദ്ധനേടിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കയാണ്. താന്‍ ഗായകനായി എന്ന സന്തോഷമാണ് വിനോദ് പങ്കുവച്ചത്.

കുറിപ്പ് ഇങ്ങനെയാണ്.

നവരാത്രി ദിനത്തില്‍ ഒരു സന്തോഷം കൂടി ഉണ്ടായി. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന 'സ്റ്റേഷന്‍ 5 ' എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ ഒരിക്കല്‍ കൂടി പിന്നണി ഗായകനായി. അട്ടപ്പാടിയില്‍ ഷൂട്ടിംഗ് തുടങ്ങിയ ഈ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍ എന്നോട് പറഞ്ഞിരുന്നു. അതിന് പുറമേയാണ് സിനിമയില്‍ നല്ലൊരു നാടന്‍ പാട്ടുണ്ടെന്നും അത് അയപ്പനും കോശിയും എന്ന സിനിമയിലൂടെ പിന്നണി ഗായികയായ് മാറിയ നഞ്ചിയമ്മയും വിനോദും ചേര്‍ന്നാണ് ആലപിക്കുന്നതെന്നും പറഞ്ഞു. ഇരട്ടി സന്തോഷമായി. നഞ്ചിയമ്മയുടെ റിക്കോര്‍ഡിംഗ് അട്ടപ്പാടിയില്‍ വെച്ച് നടന്നു ഞാന്‍ പാടേണ്ട ഭാഗം കോഴിക്കോട് ഡൊമനിക്ക് ചേട്ടന്റെ സ്റ്റുഡിയോയില്‍ വെച്ചും നടന്നു. പ്രകാശ് മാരാരുടെ വരികള്‍ക്ക് ഈണം നല്കിയിരിക്കുന്നത് സിനിമയുടെ സംവിധായകനായ പ്രശാന്ത് കാനത്തൂര്‍ തന്നെയാണ്. ഓര്‍കസ്‌ട്രേഷന്‍ തേജ് മെര്‍വിനും സാദിക്ക് നെല്ലിയോട്ടാണ് കണ്‍ട്രോളര്‍.

എന്തായാലും റിക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ ഗാനരചയിതാവും സംവിധായകനും തേജേട്ടനും ഡൊമനിക്ക് ജിയും സാദിക്കും ഹാപ്പിയാണ്. എനിക്കും മനസിന് ഒരു പാട് സംതൃപ്തി തന്നു. ഒപ്പം ഒരു പാട് പ്രതീക്ഷയും ഉണ്ട് നഞ്ചിയമ്മയുടെ 'കലക്കാത്ത ' എന്ന ഹിറ്റ് പോലെ ഈ ഗാനവും ഹിറ്റാവും എന്ന് മനസ് പറയുന്നു.. പ്രേക്ഷകരുടെ പ്രതികരണത്തിനായ് പാട്ട് റിലീസ് ആവാന്‍ ഞാനും കാത്തിരിക്കുകയാണ് പ്രതീക്ഷയോടെ.

 

Read more topics: # Vinod Kovoor,# FB post,# singing
Vinod Kovoor, FB post, singing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES