പാ രഞ്ജിത്തിന്റെ പുതിയ ചിത്രം 'തങ്കലാന്‍' ചിത്രീകരിക്കുന്നതിനിടെ നടന്‍ ചിയാന്‍ വിക്രത്തിന് പരിക്കേറ്റു. ചിത്രീകരണത്തിനിടെ വിക്രത്തിന്റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതേ തുടര്‍ന്ന് ചിത്രീകരണത്തില്‍ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.സംവിധായകനൊപ്പം ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്നതിനിടെ യായിരുന്നു അപകടം.
ഒരുമാസത്തോളം സിനിമ രംഗത്തുനിന്ന് ഇടവേള എടുക്കേണ്ടി വന്നേക്കും.വിക്രമിന് അപകടം സംഭവിച്ചത് ആരാധകരെ പരിഭ്രാന്തിയിലാഴ്ത്തി. തനിക്ക് നല്‍കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയെന്നും ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും വിക്രമിന്റെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെ ആശങ്കയ്ക്ക് ശമനം വന്നു .പരിക്ക് ഭേദമായശേഷമേ തങ്കലാന്റെ തുടര്‍ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കൂ.
ചെന്നൈയില്‍ അടുത്ത ആഴ്ച ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനം. അതേസമയം മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പി. എസ് 2 ല്‍ വിക്രം അവതരിപ്പിച്ച ആദിത്യ കരികാലന്‍ എന്ന കഥാപാത്രം മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുന്നു. ചിത്രത്തില്‍ മികച്ച പ്രകടനമാണ് വിക്രമിന്റേത്.
കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.തമിഴ് പ്രഭയാണ് തിരക്കഥാ രചനയിലെ പങ്കാളി. അഴകിയ പെരിയവന്‍ സംഭാഷണവും എ. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.