ഭാഷാഭേദമന്യ പ്രേക്ഷകരുടെ മനസ്സില്‍ ഒരുപോലെ തിളങ്ങിയ തമിഴ് ചിത്രമായിരുന്നു '96'. തൃഷയും വിജയസേതുപതിയും ഒരുമിച്ച ചിത്രം ഇപ്പോഴും എവര്‍ ഗ്രീന്‍ ലിസ്റ്റില്‍ പെടും. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി റാമും ജാനകിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ റാമും ജാനകിയുമായി വിജയ് സേതുപതിയും തൃഷയും വീണ്ടും എത്തുന്നുവെന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്നാണ് സൂചനകള്‍. പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച '96' സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.
വിജയ് സേതുപതിയുടെയും തൃഷയുടെ യും മികച്ച പ്രകടനം അടയാളപ്പെടുത്തിയ സിനിമയാണ് 96. കേരളീയ പ്രേക്ഷകരുടെയും മനം കീഴടക്കി. 96ന് ശേഷം പ്രേംകുമാര്‍ സംവിധാനം ചെയ്ത് കാര്‍ത്തി, അരവിന്ദ് സ്വാമി ചിത്രം മെയ്യഴകനും വളരെ മികച്ച അഭിപ്രായമാണ് നേടിയത്. ചിത്രം ഇപ്പോള്‍ ഒടിടി യില്‍ റിലീസ് ചെയ്തിട്ടുണ്ട്