Latest News

ഞാന്‍ ഔദ്യോഗികമായി എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്; വിവാഹക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്ഥിരികരിച്ച് വിഘ്‌നേശ് ശിവന്‍; ഹിന്ദു ആചാരപ്രകാരമുള്ള താലികെട്ട് നാളെ

Malayalilife
ഞാന്‍ ഔദ്യോഗികമായി എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്; വിവാഹക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്ഥിരികരിച്ച് വിഘ്‌നേശ് ശിവന്‍; ഹിന്ദു ആചാരപ്രകാരമുള്ള താലികെട്ട് നാളെ

യന്‍താരയുമായുള്ള വിവാഹവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. ജൂണ്‍ ഒന്‍പതിന് മഹാബലിപുരരത്ത് വച്ചാണ് വിവാഹമെന്നും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നും വിഘ്‌നേശ് മാധ്യമങ്ങളോട് അറിയിച്ചു.
വിവാഹത്തിന്റെ തിയതിയും സ്ഥലവും മറ്റും സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ പുറത്തുവന്നെങ്കിലും ആദ്യമായാണ് ഇരുവരില്‍ നിന്നും പ്രതികരണമുണ്ടാകുന്നത്.

ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ജൂണ്‍ 9ന് തങ്ങളുടെ വിവാഹമാണെന്നും വിഘ്നേഷ് പറഞ്ഞു. 'പോടാ പോടി'യിലൂടെ എഴുത്തുകാരനും സംവിധായകനുമായി എന്റെ യാത്ര ആരംഭിച്ചത് മുതല്‍ 'കാതുവാക്കുള്ളെ രണ്ട് കാതല്‍'വരെ മാധ്യമങ്ങള്‍ നല്‍കിയ സപ്പോര്‍ട്ട് വളരെ വലുതാണ്. റൗഡി പിക്‌ചേഴ്‌സിലൂടെ നിര്‍മ്മാതാവായി ഞാന്‍ അരങ്ങേറ്റം കുറിച്ചപ്പോഴും ഗാനരചയിതാവെന്ന നിലയിലുള്ള എന്റെ യാത്രയുടെ തുടക്കത്തിലും മാധ്യമങ്ങളുടെ പ്രോത്സാഹന വാക്കുകള്‍ എനിക്ക് ആത്മവിശ്വാസം നല്‍കി. ഇപ്പോള്‍, ഞാന്‍ ഔദ്യോഗികമായി എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.' വിഘ്നേഷ് പറഞ്ഞു.

'ജൂണ്‍ 9 ന് ഞാന്‍ എന്റെ ജീവിതത്തിലെ പ്രണയിയായ നയന്‍താരയെ വിവാഹം കഴിക്കുന്നു. ആദ്യം ഞങ്ങള്‍ രണ്ടുപേരും തിരുപ്പതിയില്‍ വച്ച് വിവാഹം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം ഞങ്ങള്‍ക്ക് തിരുപ്പതിയില്‍ നിന്ന് വേദി മാറ്റേണ്ടിവന്നു. ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എല്ലാവര്‍ക്കും അവിടെ എത്താന്‍ കഴിയില്ല. അതിനാല്‍, ഇവിടെ മഹാബലിപുരത്ത് വച്ച് വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു'. താരം വ്യക്തമാക്കി.

മഹാബലിപുരത്ത് വച്ച് നടക്കുന്ന ഇന്റിമേറ്റഡ് വെഡ്ഡിംഗില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. ജൂണ്‍ 11ന് ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും വന്നു കാണാം. എപ്പോഴും നിങ്ങളുടെ അനുഗ്രഹം വേണം.,' പ്രസ് മീറ്റില്‍ വിഘ്നേഷ് പറഞ്ഞു. വിവാഹത്തിന് രണ്ട് ദിവസം മുന്‍പാണ് പ്രഖ്യാപനം.

വിവാഹത്തിന് മുമ്പായി സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ജൂണ്‍ 8ന് റിസപ്ഷന്‍ ഉണ്ടായിരിക്കും, രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ട്. വിവാഹ ചിത്രീകരണത്തിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കിയിട്ടുണ്ട്. നെറ്റ്ഫ്ളിക്‌സിലൂടെയായിരിക്കും സ്ട്രീമിങ്ങ് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ജൂണ്‍ ഏഴിനാണ് നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് വിഘ്നേശ് ഔദ്യോഗികമായി പ്രതികരണം നടത്തിയത്. ജൂണ്‍ ഒമ്പതിന് മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. അതേ ദിവസം ഉച്ചകഴിഞ്ഞ്, ദമ്പതികള്‍ അവരുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കിടും.

Vignesh Shivan confirms wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES