Latest News

വാരിസുവിന്റെ ഓഡിയോ ലോഞ്ചിനെത്തിയ മാതാപിതാക്കള്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്കി വേഗത്തില്‍ നടന്ന് പോയ് വിജയ്; വിജയും മാതാപിതാക്കളും തമ്മില്‍ ഇപ്പോഴും അകല്‍ച്ചയിലെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ; 90 കളിലെ തന്റെ എതിരാളിയെ ഭയപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് നടനും

Malayalilife
 വാരിസുവിന്റെ ഓഡിയോ ലോഞ്ചിനെത്തിയ മാതാപിതാക്കള്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്കി വേഗത്തില്‍ നടന്ന് പോയ് വിജയ്; വിജയും മാതാപിതാക്കളും തമ്മില്‍ ഇപ്പോഴും അകല്‍ച്ചയിലെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ; 90 കളിലെ തന്റെ എതിരാളിയെ ഭയപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് നടനും

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. വിജയ് തന്റെ മാതാപിതാക്കളുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ലാ എന്നതാണ് ചര്‍ച്ചയാകുന്നത്.അടുത്തിടെ ഉണ്ടായ ചില പ്രശ്നങ്ങള്‍ക്ക് ശേഷം നടന്‍ വിജയ്യുടെ മാതാപിതാക്കളുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതുവരെ ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വാരിസുവിന്റെ ഓഡിയോ ലോഞ്ചിലും ഈ പ്രശ്നം ചര്‍ച്ചയായി.

എന്നാല്‍ ഇതുവരെ ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ചില തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്.ഞായറാഴ്ച ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വാരിസുവിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ഇതിനിടെയും ഈ പ്രശ്നം ചര്‍ച്ചയായിരിക്കുകയാണ്. വിജയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറും അമ്മ ശോഭയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വേദിയില്‍ എത്തിയ വിജയ്, അവരുമായി ഇടപഴകാന്‍ അധികം താത്പര്യം കാണിച്ചില്ല. തണുത്ത ഒരു പ്രതികരണമായിരുന്നു നടന്റെ ഭാഗത്തുനിന്ന് ഉണ്ടായതും.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വിജയും അച്ഛന്‍ എസ് എ ചന്ദ്രശേഖറും തമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. തന്റെ പേര് രാഷ്ട്രീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ വിജയ് നേരത്തെ ചെന്നൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പാര്‍ട്ടി ഇപ്പോള്‍ പിരിച്ചുവിട്ടിരുന്നു. തന്റെ ആരാധകരോട് പാര്‍ട്ടിയുമായി സഹകരിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. താന്‍ തുടങ്ങിയത് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും വിജയ്ക്ക് പാര്‍ട്ടിയില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ചന്ദ്രശേഖറും രംഗത്തെത്തി.

വാരിസ് ഓഡിയോ ലോഞ്ചില്‍ വിജയ് പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുകയാണ്.സിനിമാജീവിതത്തിന്റെ തുടക്കത്തില്‍ തനിക്ക് ഒരു എതിരാളിയുണ്ടായിരുന്നുവെന്നും ആ എതിരാളിയുമായുള്ള മത്സരമാണ് തന്നെ ഈ കാണുന്ന വിധത്തില്‍  വളര്‍ത്തിയതെന്നും അയാളുടെ പേരാണ് ജോസഫ് വിജയ് എന്നും താരം പറയുകയായിരുന്നു. അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. വിജയം വരുമ്പോഴും പ്രശ്നങ്ങള്‍ വരുമ്പോഴും ഒരുചിരിയോടെ എങ്ങനെ നേരിടുന്നു എന്നതായിരുന്നു അവതാരകയുടെ ആദ്യത്തെ  ചോദ്യം. അത് ശീലമായിപ്പോയെന്നും ആവശ്യമുള്ള വിമര്‍ശനവും ആവശ്യമില്ലാത്ത എതിര്‍പ്പും നമ്മളെ മുന്നോട്ട് നയിക്കുമെന്നുമായിരുന്നു വിജയ് നല്‍കിയ  മറുപടി. എന്തുവന്നാലും കണ്ണുകളില്‍ ഭയം കാണാറില്ലല്ലോ എന്നതായിരുന്നു അവതാരക അടുത്തതായി ഉന്നയിച്ച  ചോദ്യം. ഈ ചോദ്യത്തിനാണ്   താരം ഒരു കുട്ടിക്കഥയിലൂടെ ഉത്തരം പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

''ഇതും ഒരു കുട്ടിക്കഥയാണെന്ന് കരുതണം. 1990-കളില്‍ എനിക്ക് എതിരാളിയായി ഒരു നടന്‍ രൂപപ്പെട്ടു. ആദ്യം ഒരു എതിരാളിയായിരുന്നു. പിന്നെപ്പിന്നെ അയാളോടുള്ള മത്സരം ഗൗരവമുള്ളതായി. അദ്ദേഹത്തിനേയും അദ്ദേഹത്തിന്റെ വിജയങ്ങളേയും ഞാന്‍ ഭയന്നു. ഞാന്‍ പോയ ഇടങ്ങളിലെല്ലാം അദ്ദേഹം വന്ന് നിന്നു. ഞാന്‍ ഇത്രയും വളരുന്നതിന് കാരണമായി നിലകൊണ്ടു. അദ്ദേഹത്തെ മറികടക്കണമെന്ന ആഗ്രഹത്തോടെ ഞാനും മത്സരിച്ചുകൊണ്ടേയിരുന്നു. അതുപോലെ മത്സരിക്കാന്‍ പറ്റിയ ഒരാള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം. ആ മത്സരാര്‍ത്ഥി ഉണ്ടായ വര്‍ഷം 1992. അയാളുടെ പേര് ജോസഫ് വിജയ്. ജയിക്കണമെന്ന വാശിയുള്ളവര്‍ക്കുള്ളില്‍ എപ്പോഴും ഒരു എതിരാളിയുണ്ടായിരിക്കണം. അയാള്‍ നിങ്ങള്‍ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമേയില്ല. നിങ്ങള്‍ നിങ്ങളോടുതന്നെ പൊരുതണം. അതുമാത്രമേ നിങ്ങളെ മികച്ചവനാക്കൂ...''

അതേസമയം വിജയ് പറഞ്ഞ ആ എതിരാളി അജിത് കുമാര്‍ ആണെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ദളപതി വിജയ്യും തല അജിത്തും തമ്മിലുള്ള മത്സരം തമിഴ് സിനിമയില്‍ പരസ്യമാണ്. മാത്രമല്ല ഇത്തവണ പൊങ്കലിന് ഇരുതാരങ്ങളുടെയും വമ്പന്‍ സിനിമകള്‍ ഒരുമിച്ചാണ് റിലീസിന് എത്തുന്നതും.

 

#ThalapathyVijay High Quality and Clarity Video ????????????????????????❣️ in #VarisuAudioLaunch@actorvijay #Varisu pic.twitter.com/xjT6w5nPbe

— ⋆ʀ.....ᵛʲ⋆ (@VJRagulOfficial) December 25, 2022
Read more topics: # വിജയ്.
Varis Audio launch parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES