വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തി് നടന്‍ വിജയ്. വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ ചെന്നൈ പനയൂരില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വിജയ് ആരാധകരെ കണ്ടത്. നേരത്തേ ഇത്തരത്തില്‍ ചടങ്ങ് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും അഞ്ചുവര്‍ഷമായി ഇത് ഒഴിവാക്കിയിരിക്കുകയായിരുന്നു.
പുതിയ ചിത്രമായ വാരിസ് ജനുവരിയില്‍ പൊങ്കല്‍ റിലീസായി ഒരുങ്ങുന്നതിനിടെയായിരുന്നു വിജയ്യുടെ കൂടിക്കാഴ്ച. നാമക്കല്‍, സേലം, കാഞ്ചീപുരം ജില്ലകളിലെ ആരാധകരുമായാണ് വിജയ് കൂടിക്കാഴ്ച നടത്തിയത്. വിജയ് മക്കള്‍ ഇയക്കത്തില്‍ അംഗങ്ങളായവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
ഹാളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവദിച്ചില്ല. ആരാധകസംഘടനയുടെ അംഗത്വ കാര്‍ഡില്ലാത്തവര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. ഭാരവാഹികളുമായി അദ്ദേഹം ചര്‍ച്ച നടത്തി.
വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളായി മത്സരിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരു ചലനവുമുണ്ടാക്കാന്‍ സാധിച്ചില്ല.